ആക്രമണം നടത്താനെത്തിയ ഇസ്റാഈലി സൈനികരെ കുടുക്കി ഹമാസ് തന്ത്രം; രണ്ട് കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടു, ഏഴ് പേര്‍ക്ക് പരുക്ക്
ആക്രമണം നടത്താനെത്തിയ ഇസ്റാഈലി സൈനികരെ കുടുക്കി ഹമാസ് തന്ത്രം; രണ്ട് കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടു, ഏഴ് പേര്‍ക്ക് പരുക്ക്
ഗസ്സ: ഫലസ്തീനികളെ കൊലപ്പെടുത്താന്‍ വടക്കന്‍ ഗസ്സയിലെ കെട്ടിടത്തില്‍ കയറിയ ഇസ്റാഈലി സൈനിക ബറ്റാലിയന് പ്ലാറ്റൂണിന് നേരെ ഹമാസിന്റെ കെണി ആക്രമണം. അപ്രതീക്ഷിത ആക്രമണത്തില്‍ ഗിവാറ്റി ബ്രിഗേഡിന്റെ 432ാം 'സബര്‍' ബറ്റാലിയന് കമ്പനി കമാന്‍ഡറും പ്ലാറ്റൂണ്‍ കമാന്‍ഡറും കൊല്ലപ്പെട്ടു. പ്ലാറ്റൂണിലെ ഏഴ് സൈനികര്‍ക്ക് പരിക്കേറ്റു. ഇന്നലെ പുലര്‍ച്ചെ ഗസ്സ സിറ്റിയിലെ സെയ്തൂന് പരിസരത്തുള്ള കെട്ടിടത്തിലായിരുന്നു ഹമാസിന്റെ സ്ഫോടനം.
സൈനികര്‍ കൊല്ലപ്പെട്ടതായും ഏഴ് സൈനികര്‍ക്ക് ഗുരുതര പരിക്കേറ്റതായും ഇസ്റാഈല്‍ ഡിഫന്‍സ് ഫോഴ്സ് (ഐ.ഡി.എഫ്) ഇന്ന് രാവിലെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കരയുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 242 ആയതായും ഐ.ഡി.എഫ് പറയുന്നു. 'സബര്‍' ബറ്റാലിയനിലെ തന്നെ ഏഴ് സൈനികര്‍ക്കാണ് ഏറ്റുമുട്ടലില്‍ ഗുരുതര പരിക്കേറ്റത്. ഇവരെ ചികിത്സക്കായി ഇസ്റാഈലിലെ ആശുപത്രിയിലേക്ക് മാറ്റി.
മോഷവ് പരാനിലെ മേജര്‍ ഇഫ്താ ഷഹര്‍ (25) ആണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍. ഷല്‍ദാഗ് സ്പെഷ്യല്‍ ഫോഴ്സ് യൂണിറ്റിലെ കോംബാറ്റ് ഓഫിസറും ഗിവാറ്റി ബ്രിഗേഡിന്റെ 432ാം 'സബര്‍' ബറ്റാലിയന് കമ്പനി കമാന്‍ഡറുമായിരുന്നു. യെരൂഹാം സ്വദേശി ക്യാപ്റ്റന്‍ ഇറ്റായി സെയ്ഫ് (24) ആണ് കൊല്ലപ്പെട്ട മറ്റൊരാള്‍. 'സബര്‍' ബറ്റാലിയനിലെ പ്ലാറ്റൂണ്‍ കമാന്‍ഡറായിരുന്നു ഇയാള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."