കോണ്‍ഗ്രസിന് അസമിലും തിരിച്ചടി;പ്രവര്‍ത്തക സമിതി അധ്യക്ഷന്‍ രാജിവച്ചു
കോണ്‍ഗ്രസിന് അസമിലും തിരിച്ചടി;പ്രവര്‍ത്തക സമിതി അധ്യക്ഷന്‍ രാജിവച്ചു
ഗുവാഹത്തി: അസമിലെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അധ്യക്ഷന്‍ റാണ ഗോസ്വാമി പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. ബുധനാഴ്ച രാവിലെ അദ്ദേഹം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന് തന്റെ രാജിക്കത്ത് സമര്‍പ്പിച്ചു. റാണ ബി.ജെ.പിയില്‍ ചേര്‍ക്കുമെന്നാണ് വിവരം. ഇതിനായി ദേശീയ പ്രസിഡന്റ് ജെ.പി നദ്ദയുമായി കൂടിക്കാഴ്ച്ച നടത്തും.
അപ്പര്‍ അസമിലെ കോണ്‍ഗ്രസിന്റെ ചുമതല വഹിച്ചിരുന്ന നേതാവായിരുന്നു റാണാ ഗോസ്വാമി. 2006ലും 2011ലും കോണ്‍ഗ്രസിന്റെ ജനപ്രതിനിധിയായി ജോര്‍ഹത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഹിമാചലില്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ അസമിലും ആഭ്യന്തര പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത് കോണ്‍ഗ്രസ് കേന്ദ്രനേതൃത്വത്തെ ആശങ്കയിലാക്കുന്നുണ്ട്. വിമത നീക്കത്തിലൂടെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ തോല്‍വിക്ക് പിന്നാലെയാണ് ഹിമാചലില്‍ പാര്‍ട്ടിയും സര്‍ക്കാരും വെട്ടിലായത്. മന്ത്രിയും മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെ മകനുമായ വിക്രമാദിത്യ സിങ് ബുധനാഴ്ച തന്റെ സ്ഥാനം രാജിവച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."