HOME
DETAILS
MAL
സിദ്ധാര്‍ഥന്റെ മരണത്തില്‍ ഡീനിനും അസി. വാര്‍ഡനും സസ്പെന്ഷന്; ഹോസ്റ്റലില്‍ സി.സി.ടി.വി കാമറ സ്ഥാപിക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി
backup
March 03 2024 | 08:03 AM
സിദ്ധാര്‍ഥന്റെ മരണത്തില്‍ ഡീനിനും അസി. വാര്‍ഡനും സസ്പെന്ഷന്; ഹോസ്റ്റലില്‍ സി.സി.ടി.വി കാമറ സ്ഥാപിക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി
കോഴിക്കോട്: പുക്കോട് വെറ്ററിനറി കോളേജ് ഡീന്‍ എം.കെ. നാരായണനെയും അസി. വാര്‍ഡനെയും സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയതായി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ഡീനിന്റെ ഭാഗത്തുനിന്ന് വീഴ്ച്ച സംഭവിച്ചതായും ഉത്തരവാദിത്തം നിര്‍വഹിച്ചില്ലെന്നും മന്ത്രി പറഞ്ഞു.
ഹോസ്റ്റല്‍ വാര്ഡന് ഡീനാണ്. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപകനാണ് അസി. വാര്ഡന്. എല്ലാ ദിവസവും ഹോസ്റ്റലില്‍ പോയി റിപ്പോര്‍ട്ട് എടുക്കേണ്ട ചുമതല ഇരുവര്‍ക്കുമുണ്ട്. റിപ്പോര്‍ട്ട് പ്രകാരം വീഴ്ച സംഭവിച്ചതായി മനസിലായ സാഹചര്യത്തിലാണ് അന്വേഷണ വിധേയമായി സ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയതെന്നും മന്ത്രി പറഞ്ഞു. ഹോസ്റ്റലില്‍ സിസിടിവി ക്യാമറ നിരീക്ഷണം ഏര്‍പ്പെടുത്തുമെന്നും ചിഞ്ചുറാണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."