നിരഞ്ജന്‍ സ്മാരക റോഡ് എല്‍.ഡി.എഫ് സര്‍ക്കാര്‍ അട്ടിമറിച്ചെന്ന്
മണ്ണാര്‍ക്കാട്: പഠാന്‍കോഠ് ഭീകരാക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞ ധീരജവാന്‍ നിരഞ്ജന്റെ സ്മരണാര്‍ഥം കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരഞ്ജന്‍ റോഡ് (പൊംന്നംങ്കോട് എളമ്പുലാശ്ശേരി) എല്‍.ഡി.എഫ് സര്‍ക്കാര്‍ അട്ടിമറിച്ചതില്‍ പ്രതിഷേധിച്ച് 19.08.2016 വെള്ളിയാഴ്ച്ച വൈകുന്നേരം അഞ്ചിന് യൂത്ത് ലീഗ് കോങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി പൊന്നംങ്കോട് സെന്ററില്‍ വെച്ച് സായാഹ്ന ധര്‍ണ നടത്തും.
കഴിഞ്ഞ സര്‍ക്കാര്‍ 4 കോടി രൂപ പ്രഖ്യാപിക്കുകയും അതിന്റെ നടപടികള്‍ നടന്ന് കൊണ്ടിരിക്കുമ്പോഴാണ് ഇലക്ഷന്‍ പ്രഖ്യാപനവും ഭരണ മാറ്റവും ഉണ്ടായത്. എന്നാല്‍ ഈ ബജറ്റില്‍ ഒരു രൂപ പോലും ഈ റോഡിന് വകയിരിത്തിയിട്ടില്ല. ഇത് എല്‍.ഡി.എഫ് സര്‍ക്കാരിന്റെയും സ്ഥലം സി.പി.എം എം.എല്‍.എ ആയ കെ.വി വിജയദാസിന്റെയും ആസൂത്രിത അട്ടിമറിയായി കണക്കാക്കുന്നു.
യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് കൊണ്ട് ഈ റോഡിന് ഫണ്ട് അനുവദിക്കാന്‍ വേണ്ട ശ്രമം എം.എല്‍.എയുടെ ഭാഗത്ത് നിന്നുണ്ടാകുില്ല. പ്രസ്തുത റോഡിന് ഫണ്ട് അനുവദിക്കുതു വരെ ശക്തമായ സമരവുമായി യൂത്ത് ലീഗ് കമ്മിറ്റി മുന്നോട്ട് പോകും. ഒരു ലക്ഷം പേരുടെ ഒപ്പ് ശേഖരണം നടത്തി മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കാന്‍ മണ്ഡലം യൂത്ത് ലീഗ് പ്രവര്‍ത്തക സമിതി തീരുമാനിച്ചു.
യോഗം സലാം തറയില്‍ ഉദ്ഘാടനം ചെയ്തു. റിയാസ് നാലകത്ത് അധ്യക്ഷനായി. യൂസഫ് പാലക്കല്‍, സലാഹുദ്ദീന്‍ കാഞ്ഞിരപ്പുഴ, നാസര്‍ അത്താപ്പ, സി.ടി. അലി, നജീബ് തങ്ങള്‍, ബിലാല്‍ കുത്ത്, മുസ്ഥഫ മുണ്ടംപോക്ക്, മുജീബ് അപ്പക്കാടന്‍ , ഇബ്രാഹീം കിളിരാനി, മുസ്തഫ പി.പി, ഫൈസല്‍, ഇര്‍ഷാദ് പൊംങ്കോട്, നസീബ് തച്ചമ്പാറ, ഷബീബ്, ഇസ്മായീല്‍, സാക്കിര്‍, വാസീം മാലിക് സംസാരിച്ചു. ഷാനവാസ് ചൂരിയോട് സ്വാഗതവും അഷറവ് വാഴമ്പുറം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."