HOME
DETAILS

239 യാത്രക്കാരുമായി പുറപ്പെട്ട വിമാനം എവിടെ പോയി? നിഗൂഢതകളിൽ ഒളിച്ച് MH370, പത്താം വർഷത്തിൽ വീണ്ടും അന്വേഷണം

  
backup
March 04 2024 | 07:03 AM

malaysia-may-renew-hunt-for-missing-mh370-flight

239 യാത്രക്കാരുമായി പുറപ്പെട്ട വിമാനം എവിടെ പോയി? നിഗൂഢതകളിൽ ഒളിച്ച് MH370, പത്താം വർഷത്തിൽ വീണ്ടും അന്വേഷണം

227 യാത്രക്കാരും 12 ജീവനക്കാരുമായി പോയ MH370 എന്ന ബോയിംഗ് 777 വിമാനം അപ്രത്യക്ഷമായിട്ട് 10 വർഷമാകുന്നു. 2014 മാർച്ച് 8 ന് ക്വാലാലംപൂരിൽ നിന്ന് ബെയ്ജിംഗിലേക്കുള്ള യാത്രാമധ്യേയാണ് ഈ വിമാനം അപ്രത്യക്ഷമായത്. അന്വേഷണങ്ങൾ ഏറെ നടത്തിയെങ്കിലും കുറെ ഊഹാപോഹങ്ങൾ ഉണ്ടായതല്ലാതെ യഥാർത്ഥത്തിൽ ഈ വിമാനത്തിന് എന്ത് സംഭവിച്ചു എന്നത് ഇന്നും നിഗൂഢമായി തുടരുകയാണ്.

മലേഷ്യൻ എയർലൈൻസ് ഫ്ലൈറ്റ് എംഎച്ച് 370-ന് വേണ്ടിയുള്ള പുതിയ തിരച്ചിലിനായി മലേഷ്യ ശ്രമിക്കുന്നതായി ഗതാഗത മന്ത്രി ആൻ്റണി ലോകേ ഞായറാഴ്ച പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ വ്യോമയാന നിഗൂഢതകളിലൊന്നായ മലേഷ്യൻ എയർലൈൻസ് ഫ്ലൈറ്റ് അപ്രത്യക്ഷമായതിൻ്റെ പത്താം വാർഷികത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് മന്ത്രിയുടെ പ്രസ്താവന പുറത്തുവന്നത് എന്നത് ഏറെ പ്രതീക്ഷയോടെയാണ് യാത്രികരുടെയും ജീവനക്കാരുടെയും കുടുംബം കാണുന്നത്.

മലേഷ്യൻ അന്വേഷകർ നടത്തിയ അന്വേഷണത്തിൽ, വിമാനം ബോധപൂർവം എവിടെയെങ്കിലും ഇറക്കിയതിനുള്ള സാധ്യത തള്ളിക്കളയുന്നില്ല. ആഫ്രിക്കയുടെ തീരത്തും ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപുകളിലും ചില അവശിഷ്ടങ്ങൾ കണ്ടെന്നും, ചിലർ അത് സ്ഥിരീകരിച്ചതും ചിലത് വിമാനത്തിൽ നിന്നുള്ളതാണെന്ന് വിശ്വസിക്കപ്പെടുന്നതും ആയി കഥകൾ ഏറെയുണ്ട്. പക്ഷെ ഒന്നിനും ഒരു സ്ഥിരീകരണവുമില്ല.

നേരത്തെ രണ്ട് ശ്രമങ്ങൾ പരാജയപ്പെട്ടതിന് ശേഷം ഏറ്റവും പുതിയ തിരച്ചിൽ നിർദ്ദേശം ചർച്ച ചെയ്യാൻ യുഎസ് കടൽത്തീര പര്യവേക്ഷണ സ്ഥാപനമായ ഓഷ്യൻ ഇൻഫിനിറ്റിയെ ക്ഷണിച്ചതായാണ് കഴിഞ്ഞ ദിവസം ആൻ്റണി ലോക്ക് പറഞ്ഞത്. മലേഷ്യൻ സർക്കാർ തിരയലിൽ (എംഎച്ച് 370) പ്രതിജ്ഞാബദ്ധമാണ് എന്നറിയിച്ചു ആന്റണി ലോകേ, തിരച്ചിൽ തുടരണം എന്ന് ആവശ്യപ്പെടുകയും ചെയ്‌തു.

2018-ൽ ഓഷ്യൻ ഇൻഫിനിറ്റി ദക്ഷിണ ഇന്ത്യൻ മഹാസമുദ്രത്തിൽ തിരച്ചിൽ നടത്തിയിരുന്നു. വിമാനം കണ്ടെത്തിയാൽ 70 മില്യൺ ഡോളർ വരെ നൽകാമെന്നായിരുന്നു അന്നത്തെ വാഗ്ദാനം. മലേഷ്യയും ചൈനയും ഓസ്‌ട്രേലിയയും നേരത്തെ രണ്ട് വർഷത്തോളം നീണ്ട തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. 200 മില്യൺ ഓസ്‌ട്രേലിയൻ ഡോളർ (130.46 ദശലക്ഷം ഡോളർ) ചിലവഴിച്ച വെള്ളത്തിനടിയിലെ ഈ വേട്ട 2017 ജനുവരിയിൽ അവസാനിപ്പിച്ചിരുന്നു.

ഓഷ്യൻ ഇൻഫിനിറ്റിയുടെ നിർദ്ദേശം മലേഷ്യയുടെ കാബിനറ്റ് അംഗീകരിച്ചുകഴിഞ്ഞാൽ തിരച്ചിൽ പുനരാരംഭിക്കുന്നതിനുള്ള സഹകരണത്തെക്കുറിച്ച് മലേഷ്യ ഓസ്‌ട്രേലിയയുമായി സംസാരിക്കുമെന്ന് ലോകേ പറഞ്ഞു. "നോ ഫൈൻഡ്, നോ ഫീ" (no find, no fee) ഓപ്ഷൻ ഉൾപ്പെടുന്ന ഓഷ്യൻ ഇൻഫിനിറ്റിയുടെ നിർദ്ദേശം സ്വാഗതാർഹമാണെന്ന് വിമാനത്തിലുണ്ടായിരുന്ന ആൻ ഡെയ്‌സിയുടെ ഭർത്താവ് വി.പി.ആർ. നഥാൻ പറയുന്നു.

'തിരയൽ തുടരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. പക്ഷേ ഞങ്ങളും യാഥാർത്ഥ്യബോധമുള്ളവരായിരിക്കണം. സർക്കാർ ശതകോടികൾ തിരച്ചിലിനായി ചെലവഴിക്കുമെന്ന് ഞങ്ങൾക്ക് പ്രതീക്ഷിക്കാനാവില്ല.' നാഥൻ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; തങ്ങളുടെ പ്രശ്നങ്ങളേക്കാള്‍ വലുത് ഗസ്സയെന്ന് യു.എസ് മുസ്‌ലിംകള്‍

latest
  •  a month ago
No Image

മണിപ്പൂരില്‍ ആറ് തീവ്രവാദികള്‍ പിടിയില്‍

National
  •  a month ago
No Image

മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; 25ലധികം പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു

Kerala
  •  a month ago
No Image

വ്യവസായ ഡയറക്ടറുടെ പേരില്‍ പതിനൊന്ന് ഗ്രൂപ്പുകള്‍; അന്വേഷണം 

Kerala
  •  a month ago
No Image

സഊദിയില്‍ മയക്കുമരുന്ന് കേസില്‍ ആറു പേര്‍ക്ക് വധശിക്ഷ

Saudi-arabia
  •  a month ago
No Image

സ്‌കൂള്‍ കായികമേള; വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയുമായി കൊച്ചിമെട്രോ

Kerala
  •  a month ago
No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago