HOME
DETAILS

അന്താരാഷ്ട്ര ഐടി മേളക്ക് സഊദിയിൽ തുടക്കം

  
Web Desk
March 04 2024 | 16:03 PM

international-it-fair-begins-in-saudi-arabi

റിയാദ്: അന്താരാഷ്ട്ര ഐടി മേളയായ ‘ലീപ് 2024’ന് സഊദിയുടെ തലസ്ഥാനമായ റിയാദിൽ തുടങ്ങി. വ്യാഴാഴ്ച വരെ റിയാദ് ആഗോള ഐടി രംഗത്തെ വിദഗ്ധരുടെ ലോകമായി മാറും. തിങ്കളാഴ്ച രാവിലെ 10.30ന് റിയാദ് നഗരത്തിൽനിന്ന് 80 കിലോമീറ്റർ വടക്ക് മൽഹമിലുള്ള റിയാദ് എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിലാണ് സാങ്കേതിക വിദ്യകളുടെ അത്ഭുത ലോകം മിഴി തുറന്നത്. മേള എല്ലാദിവസവും രാവിലെ 10.30 മുതൽ വൈകീട്ട് ഏഴ് വരെയാണ്. മേള സന്ദർശിക്കാൻ ബാഡ്ജ് നിർബന്ധമാണ്. https://register.visitcloud.com എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്താണ് ബാഡ്ജ് നേടേണ്ടത്. രജിസ്ട്രേഷൻ പൂർത്തീകരിച്ചാൽ ഇമെയിലായി ഡിജിറ്റൽ ബാഡ്ജ് എത്തും. അത് സ്കാൻ ചെയ്താണ് മേളയിലേക്ക് പ്രവേശനം അനുവദിക്കുക.

റിയാദ് നഗരത്തിലെ രണ്ടിടങ്ങളിൽനിന്ന് ലീപ് മേള നടക്കുന്ന മൽഹമിലേക്കും തിരികെയും ഷട്ടിൽ ബസ് സർവിസുണ്ട്. റിയാദ് എയർപ്പോർട്ട് റോഡിലെ അമീറ നൂറ യൂനിവേഴ്സിറ്റി, എക്സിറ്റ് എട്ടിലെ ഗാർഡനീയ മാൾ (ഹിൽട്ടൺ ഗാർഡൻ ഇൻ ലാൻഡ്, അൽഗദീർ ഡിസ്ട്രിക്റ്റ്) എന്നിവിടങ്ങളിൽനിന്നാണ് മൽഹമിലേക്ക് രാവിലെ 9.30 മുതൽ വൈകീട്ട് 5.10 വരെ ബസ് സർവീസുള്ളത്. ഉച്ചക്ക് 12 മുതൽ രാത്രി എട്ട് വരെ തിരികെയും ബസ് സർവിസുണ്ടാവും. ഓരോ 20 മിനിറ്റിലും ബസുകൾ പുറപ്പെടും. ഇതിന് പുറമെ കരീം ടാക്സി ബുക്ക് ചെയ്താൽ ആകെ ടാക്സി ചാർജിൽ 50 റിയാൽ ഇളവുണ്ടാവും.

മേളയിൽ സംഘാടകർ 1,72,000 സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. സാങ്കേതിക രംഗത്തെ ഏറ്റവും പുതിയ സംവിധാനങ്ങൾ പ്രദർശിപ്പിക്കാനും പരിചയപ്പെടുത്താനുമായി ആഗോളതലത്തിൽ പ്രവർത്തിക്കുന്ന 1800 കമ്പനികൾ മേളയിൽ പ്രദർശനത്തിനുണ്ട്. ഇതിന് പുറമെ 600 ഓളം സ്റ്റാർട്ടപ്പ് കമ്പനികളുടെയും സാന്നിദ്ധ്യം മേളയിലുണ്ടാകും. സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട നിരവധി ചർച്ചകൾക്കും വ്യാപാര കരാറുകൾക്കും മേള സാക്ഷിയാകും. ലോകത്തിെൻറ വിവിധ കോണുകളിൽ നിന്നെത്തിയ ടെക്‌നോ മേഖലയിലെ 1100 പ്രഭാഷകർ ലീപ്പിന്‍റെ പല വേദികളിലായി സംസാരിക്കും.

രാജ്യത്തിനകത്തുള്ള വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും സ്റ്റാർട്ടപ്പ് സംരംഭകർക്കും വലിയ അവസരമായി ലീപ്പ് മാറും. സമ്മേളന നഗരികളിൽ ലോകോത്തര കമ്പനികളുടെ സി.ഇ.ഒമാരും പ്രതിനിധികളും പങ്കെടുക്കുന്നത് ഈ രംഗത്തെ ഉദ്യോഗാർഥികൾക്ക് ഗുണപരമായ ഭാവിയുണ്ടാക്കും. സാങ്കേതിക വിദ്യാമേഖലകളിലെ സംരംഭകർക്കും വിദ്യാർഥികൾക്കും വലിയ രീതിയിൽ പ്രയോജനപ്പെടുന്നതാണ് ലീപ്പ് മേള. സൗദി അറേബ്യ ഗൗരവപൂർവം വികസിപ്പിച്ചുകൊണ്ടിരിക്കുന്ന മേഖലയാണ് ലോകത്ത് സാങ്കേതികരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്‌ടിച്ച രാജ്യങ്ങളുടെ പട്ടികയിലേക്ക് സൗദി അറേബ്യ കുതിക്കുന്നതിെൻറ ചുവട് വെപ്പുകളിൽ ഒന്നാണ് ലീപ്പ്‌. ലോകത്ത് നടക്കുന്ന പരിവർത്തനങ്ങളെ നേരിൽ കാണാനുള്ള അവസരമായിട്ടാണ് സന്ദർശകർ മേളയെ കാണുന്നത്. മിഡിൽ ഈസ്റ്റിലെ വിവിധരാജ്യങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ സന്ദർശകരെത്തുക.

Content Highlights:International IT Fair begins in Saudi Arabia



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹ രാത്രിയിൽ ഗർഭ പരിശോധന ആവശ്യപ്പെട്ട് വരൻ; റാംപൂരിൽ വിവാദം, പഞ്ചായത്തിൽ ക്ഷമാപണം

National
  •  4 hours ago
No Image

സിവിൽ ഐഡി തട്ടിപ്പ്: കുവൈത്തി ജീവനക്കാരന് കൈക്കൂലിക്കേസിൽ അഞ്ച് വർഷം തടവ്

Kuwait
  •  4 hours ago
No Image

ഇന്ത്യ-ചൈന ബന്ധം: പരസ്പര വിശ്വാസവും സഹകരണവും ആവശ്യമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി

National
  •  4 hours ago
No Image

'ഒന്നുകിൽ 50 ദിവസത്തിനുള്ളിൽ യുക്രൈൻ വെടിനിർത്തൽ പ്രഖ്യാപിക്കുക, അല്ലെങ്കിൽ 100% തീരുവ നേരിടുക': റഷ്യക്ക് മുന്നറിയിപ്പുമായി ട്രംപ്

International
  •  4 hours ago
No Image

ലണ്ടൻ സൗത്ത് എൻഡ് വിമാനത്താവളത്തിൽ പറന്നുയർന്നതിന് പിന്നാലെ ചെറുവിമാനം തകർന്നുവീണു; നാല് പേർ മരിച്ചു

International
  •  5 hours ago
No Image

ഒഡീഷയിൽ അധ്യാപകന്റെ പീഡനത്തിൽ മനംനൊന്ത് വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമം; കോളേജ് പ്രിൻസിപ്പൽ നടപടിയെടുക്കാതിരുന്നതാണ് ഈ ദുരന്തത്തിന് കാരണമെന്ന് വിദ്യാർഥിനിയുടെ പിതാവ്

National
  •  5 hours ago
No Image

പന്തളത്ത് വളർത്തുപൂച്ചയുടെ നഖം കൊണ്ട് ചികിത്സയിലിരിക്കേ 11കാരി മരിച്ച സംഭവം; മരണകാരണം പേവിഷബാധയല്ലെന്ന് പരിശോധനാഫലം

Kerala
  •  5 hours ago
No Image

വല നശിക്കൽ തുടർക്കഥ, ലക്ഷങ്ങളുടെ നഷ്ടം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ

Kerala
  •  6 hours ago
No Image

വനിതാ ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യം; സഊദിയിൽ സ്ത്രീകൾക്ക് മാത്രമായുള്ള റൈഡ് ഓപ്ഷൻ ആരംഭിക്കാൻ ഊബർ

latest
  •  6 hours ago
No Image

സുഹൃത്തിന് അയച്ച കത്ത് റോഡരികിൽ മാലിന്യമായി കണ്ടെത്തി; കോഴിക്കോട് സ്വദേശിനിക്ക് കളമശ്ശേരി നഗരസഭയുടെ 5000 രൂപ പിഴ ഒടുക്കാൻ നോട്ടീസ്

Kerala
  •  6 hours ago