യു.കെയില്‍ പഠിക്കാം; സാമ്പത്തികം ഇനിയൊരു പ്രശ്‌നമല്ല; ലക്ഷങ്ങളുടെ സ്‌കോളര്‍ഷിപ്പുകള്‍ നിങ്ങളെ കാത്തിരിക്കുന്നു
യു.കെയില്‍ പഠിക്കാം; സാമ്പത്തികം ഇനിയൊരു പ്രശ്‌നമല്ല; ലക്ഷങ്ങളുടെ സ്‌കോളര്‍ഷിപ്പുകള്‍ നിങ്ങളെ കാത്തിരിക്കുന്നു
ഉപരിപഠനത്തിനായി രാജ്യം വിടുന്ന ഇന്ത്യക്കാരുടെ പ്രിയപ്പെട്ട സങ്കേതമാണ് യു.കെ. ലക്ഷക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് പഠനവും, മെച്ചപ്പെട്ട തൊഴില്‍ സാധ്യതകളും ലക്ഷ്യം വെച്ചുകൊണ്ട് യു.കെയിലേക്ക് വിമാനം കയറിയിട്ടുള്ളത്. ലണ്ടന്‍ പോലുള്ള വമ്പന്‍ നഗരങ്ങളിലും, ചെറിയ പട്ടണങ്ങളിലും വരെ ഇന്ത്യന്‍ സാന്നിധ്യം വര്‍ധിച്ച് വരുന്ന കാലഘട്ടമാണിത്.
എന്നാല്‍ കുടിയേറ്റ സാധ്യതകള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ തന്നെ യു.കെയിലെ വിദ്യാഭ്യാസ ചെലവുകളും വലിയ തോതില്‍ വര്‍ധിക്കുന്ന കാഴ്ച്ചയാണ് ഇന്ന് കാണാന്‍ സാധിക്കുന്നത്. ട്യൂഷന്‍ ഫീ, താമസച്ചെലവ്, പ്രവേശന ഫീസ് എന്നിവയ്ക്ക് പുറമെ താമസം, ഭക്ഷണം എന്നിവയ്ക്കായി വലിയ തുക തന്നെ കാണേണ്ടതുണ്ട്.
ഈ സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമാകുന്നത് സ്‌കോളര്‍ഷിപ്പുകളാണ്. വിവിധ സര്‍വകലാശാലകള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ നല്‍കി വരുന്നുണ്ട്. അത്തരം സര്‍വ്വകലാശാലകള്‍ക്ക് ഉദാഹരണമാണ് ഈസ്റ്റ് ആംഗ്ലിയ സര്‍വകലാശാല. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി വിവിധ അക്കാദമിക് പ്രോഗ്രാമുകളിലുടനീളം സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്ന സര്‍വകലാശാലകളുമുണ്ട്.
4000 പൗണ്ടിനും അതിന് മുകളിലും മൂല്യമുള്ള, ഈ സ്‌കോളര്‍ഷിപ്പുകള്‍ 2024-25 അധ്യയന വര്‍ഷത്തേക്കുള്ള ബിരുദ, ബിരുദാനന്തര ബിരുദധാരികള്‍ക്കായാണ് നല്‍കുന്നത്. വര്‍ധിച്ച ജീവിതച്ചെലവുകള്‍ക്കിടയിലും വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമാവുകയാണ് ഇത്തരം പദ്ധതികള്‍.
യൂണിവേഴ്‌സിറ്റി ഓഫ് ആംഗ്ലിയ (UEA)
യുകെയിലെ മികച്ച 25 സര്‍വകലാശാലകളില്‍ ഇടംപിടിച്ചിട്ടുള്ള സ്ഥാപനമാണ് യൂണിവേഴ്‌സിറ്റി ഓഫ് ആംഗ്ലിയ. ഇവിടെ വിവിധ അക്കാദമിക് പ്രോഗ്രാമുകളിലുടനീളം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി രൂപ കല്‍പ്പന ചെയ്ത സ്‌കോളര്‍ഷിപ്പുകളുടെ ഒരു ഘടന അടുത്തിടെ പുറത്തിറക്കിയിരുന്നു. ട്യൂഷന്‍ ഫീസ്, താമസം, ഭക്ഷണച്ചെലവ് എന്നിവ ഉള്‍ക്കൊള്ളുന്ന ഈ സ്‌കോളര്‍ഷിപ്പുകള്‍ 2024-25 അധ്യായന വര്‍ഷത്തില്‍ പുതുതായി എത്തുന്നവര്‍ക്കാണ് ലഭ്യമാകുന്നത്.
സര്‍വകലാശാല നല്‍കുന്ന സ്‌കോളര്‍ഷിപ്പുകള്‍
യുഇഎ ഇന്ത്യ അണ്ടര്‍ ഗ്രാജുവേറ്റ് സ്‌കോളര്‍ഷിപ്പ്
യുഇഎയില്‍ ബിരുദാനന്തര ബിരുദം തേടുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പ്രോഗ്രാമിന്റെ ആദ്യ വര്‍ഷത്തേക്ക് 4000 പൗണ്ട് ട്യൂഷന്‍ ഫീസ് കുറയ്ക്കുന്നതില്‍ നിന്ന് പ്രയോജനം നേടാം.
യുഇഎ ഇന്ത്യ അവാര്‍ഡ്
4000 പൗണ്ട് മൂല്യമുള്ള (നാല് ലക്ഷം ഇന്ത്യന്‍ രൂപ) യുഇഎ ഇന്ത്യ അവാര്‍ഡ്, സാമ്പത്തികശാസ്ത്രം, ഹ്യുമാനിറ്റീസ്, എഞ്ചിനീയറിംഗ്, രസതന്ത്രം, നിയമം തുടങ്ങിയ വിഷയങ്ങളില്‍ അപേക്ഷ നല്‍കുന്ന ഇന്ത്യന്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കാണ് ലഭ്യമാകുന്നത്. യുഇഎയുടെ എന്‍ട്രി മാനദണ്ഡങ്ങള്‍ പാലിക്കുമ്പോള്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ സ്വയമേവ സ്‌കോളര്‍ഷിപ്പിനും യോഗ്യത നേടുന്നു.
ഗ്ലോബല്‍ അണ്ടര്‍ ഗ്രാജുവേറ്റ് എക്‌സലന്‍സ് സ്‌കോളര്‍ഷിപ്പ്:
ഈ സ്‌കോളര്‍ഷിപ്പ് യുഇഎ യില്‍ ബിരുദ പ്രോഗ്രാമുകള്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വലിയ ഒരു അനുഗ്രഹമാണ്. പ്രതിവര്‍ഷം 4000 പൗണ്ട് മുതല്‍ 10,000 പൗണ്ട് വരെ സ്‌കോളര്‍ഷിപ്പുകള്‍ ലഭിച്ചേക്കാം.
ഡേവിഡ് സെയിന്‍സ്ബറി ഫുള്‍ എംഎസ്‌സി സ്‌കോളര്‍ഷിപ്പ്:
ഗ്ലോബല്‍ പ്ലാന്റ് ഹെല്‍ത്തില്‍ എംഎസ്‌സിക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് ഈ സ്‌കോളര്‍ഷിപ്പ് ലഭ്യമാകുക. ഈ സ്‌കോളര്‍ഷിപ്പ് മുഴുവന്‍ ട്യൂഷന്‍ ഫീസും (ക്ഷ 31,500) നല്‍കുന്നതിന് പുറമെ മെയിന്റനന്‍സ് ഗ്രാന്റും നല്‍കുന്നു. കൂടാതെ യാത്രാ ചെലവുകള്‍ക്കായി 4000 പൗണ്ട് അധികമായി വാഗ്ദാനം ചെയ്യുന്നു.
സോണി ആന്‍ഡ് ഗീതാ മേത്ത ഇന്ത്യ സ്‌കോളര്‍ഷിപ്പ്
കഴിവുള്ള ഇന്ത്യന്‍ എഴുത്തുകാര്‍ക്ക് അനുയോജ്യമായ ഈ സ്‌കോളര്‍ഷിപ്പ് യുഇഎയുടെ സാഹിത്യം, നാടകം, ക്രിയേറ്റീവ് റൈറ്റിംഗ് വകുപ്പിലെ പഠനങ്ങളെ പിന്തുണയ്ക്കുന്നു. 28500 പൗണ്ടാണ് ഈ സ്‌കോളര്‍ഷിപ്പിലൂടെ ലഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."