നമ്മള്‍ തന്നെ വരുത്തിവയ്ക്കുന്ന രോഗങ്ങള്‍, അഥവാ ജീവിതശൈലീ രോഗങ്ങളെ എങ്ങിനെ തടയാം
നമ്മള്‍ തന്നെ വരുത്തിവയ്ക്കുന്ന രോഗങ്ങള്‍, അഥവാ ജീവിതശൈലീ രോഗങ്ങളെ എങ്ങിനെ തടയാം
നമ്മുടെജീവിത രീതികൊണ്ട് ഉണ്ടാവുന്ന, അതായത് പെട്ടെന്ന് പിടിപെടാത്ത രോഗങ്ങളാണ് ജീവിതശൈലീ രോഗങ്ങള്‍. ഒരിക്കല്‍ ജീവിതശൈലീ രോഗങ്ങള്‍ വന്നാല്‍ പിന്നെ ജീവിതകാലം മുഴുവന്‍ രോഗിയായി കഴിയേണ്ടി വരും. മോഡേണ്‍ മെഡിസിന്‍ ഇത്ര പുരോഗമിച്ചിട്ടും എന്തുകൊണ്ടാണ് ഈ രോഗങ്ങള്‍ മരുന്നോ ഓപറേഷനോ കൊണ്ട് മാറ്റാന്‍ സാധിക്കാത്തത്.
ആദ്യമൊക്കെ 60/70 വയസുള്ളവര്‍ക്ക് മാത്രമായിരുന്നു പ്രമേഹം, കൊളസ്ട്രോള്‍, രക്തസമ്മര്‍ദം, ഹൃദ്രോഗം, പക്ഷാഘാതം, വൃക്കരോഗം, കരള്‍ രോഗങ്ങള്‍, കാന്‍സര്‍ ഒക്കെ ഉണ്ടായിരുന്നത്. ഇപ്പോ 15 മുതല്‍ 20 വയസുള്ള കുട്ടികള്‍ക്ക് വരെ അറ്റാക്ക് ഉള്‍പടെയുള്ള രോഗങ്ങള്‍ വരുന്നു. ശരീരത്തിന് ഉത്തമമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്തതാണ് ഈ രോഗങ്ങളുടെ അടിസ്ഥാന കാരണം. അതായത് ശരീരത്തിന് വേണ്ട പോഷകങ്ങളും വ്യായാമവും ഉത്തമമായ രീതിയില്‍ കിട്ടുന്നില്ല എന്നതാണ്. എന്നു വച്ച് വ്യായാമം കൂടുകയോ കുറയുകയോ ചെയ്യരുത.് അതുപോലെ പോഷകങ്ങളുടെ അളവും കൂടുകയോ കുറയുകയോ ചെയ്യരുത്. എല്ലാം ഒരു മിതമായ രീതിയില്‍ വേണം.
പുരുഷന്റെ ആരോഗ്യത്തിന് 10 മുതല്‍ 15 ശതമാനം വരെ കൊഴുപ്പും സ്ത്രീക്ക് 15 മുതല്‍ 25 ശതമാനം വരെ കൊഴുപ്പുമാണ് വേണ്ടത്.
കുടവയര്‍ ഉണ്ടോ നിങ്ങള്‍ക്ക്
എന്നാല്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം. കരള്‍ രോഗത്തിന് ഏറ്റവും സാധ്യത കൂടുതലാണ്. ഇന്ന് സ്ത്രീകളിലും പുരുഷന്‍മാരിലും കുടവയര്‍ കൂടിക്കൊണ്ടിരിക്കുകയാണ്. തടിയില്ലെങ്കിലും ചിലരില്‍ കുടവയറുണ്ടാകും. നമ്മള്‍ കഴിക്കുന്ന ചോറിന്റെ അളവു പോലെയിരിക്കും ഫാറ്റിന്റെ അളവും. കൂടുതല്‍ അളവില്‍ ചോറുകഴിക്കുമ്പോള്‍ ചര്‍മത്തിനടിയിലായി ഫാറ്റ് നിക്ഷേപിക്കപ്പെടും. അല്ലെങ്കില്‍ ആന്തരാവയവങ്ങളില്‍.
ഇങ്ങനെ വരുമ്പോഴാണ് നമുക്ക് ഫാറ്റിലിവര്‍പോലുള്ള അസുഖങ്ങള്‍ വരുന്നത്. അതിനാല്‍ പതിവായി അരമണിക്കൂറെങ്കിലും വ്യായാമം നിത്യജീവിതത്തിന്റെ ഭാഗമാക്കേണ്ടതാണ്. ചോറ്, ചപ്പാത്തി,ചായ, കപ്പ തുടങ്ങിയവയിലൊക്കെ ഷുഗര്‍ കണ്ടന്റ് കൂടുതലാണ.് ഇതൊക്കെ നിത്യവും കഴിക്കുമ്പോള്‍ വയര്‍ ചാടുകയും ഗ്യാസ് നിറയാനും ഇങ്ങനെ കുടവയറിനും കാരണമാകുന്നു.
ഇന്ന് അധികപേരും എന്തെങ്കിലും രണ്ടു തരം രോഗമെങ്കിലും ഉള്ളവരാണ്. ഒന്നുകില്‍ കൊളസ്ട്രോളും പ്രമേഹവും അല്ലെങ്കില്‍ പ്രമേഹവും പക്ഷാഘാതവും അങ്ങനെ എന്തെങ്കിലും. ഇതിനെ നമ്മള്‍ ഗൗരവത്തില്‍ കാണാറില്ല. ഇതൊക്കെ സാധാരണയല്ലേ എന്ന ചിന്തയില്‍ അങ്ങനെ പോവും. പിന്നീട് ഈ രോഗങ്ങള്‍ രണ്ടില്‍നിന്ന് മൂന്നിലേക്കും നാലിലേക്കുമൊക്കെ(ഷുഗര്‍, പ്രഷര്‍, കരള്‍ രോഗം തുടങ്ങിയവ)എത്തും. നമ്മുടെ അശ്രദ്ധകൊണ്ട് മാത്രമാണ് നിസാരമായി മാറ്റാവുന്ന ഈ രോഗങ്ങള്‍ മൂര്‍ച്ഛിക്കുന്നതും മരുന്നോ ഓപറേഷനോ കൊണ്ടുപോലും മാറാത്തവിധത്തിലാവുന്നതും.
നാമെല്ലാവരും തിരക്കുപിടിച്ച ഓട്ടത്തിലാണ്. ഒരേ ഇരിപ്പില്‍ മണിക്കൂറുകളോളം ഉള്ള ജോലി. വ്യായാമവുമില്ല. തെറ്റായ ആഹാരരീതികള്‍ മാത്രമല്ല, സമ്മര്‍ദം, കോപം തുടങ്ങിയ മാനസിക സംഘര്‍ഷങ്ങളും നമ്മളെ പെട്ടെന്ന് രോഗികളാക്കുന്നു. ഗര്‍ഭാവസ്ഥയില്‍ അമ്മയുടെ തെറ്റായ ജീവിതശൈലിയുടെ പ്രത്യാഘാതങ്ങളാണ് കുട്ടികളില്‍ കണ്ടുവരുന്ന ഒട്ടുമിക്ക രോഗങ്ങളും.
ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് എന്തെല്ലാം മാര്‍ഗങ്ങള്‍ നമുക്ക് ശീലിക്കാം
ഹൃദയസംബന്ധമായ രോഗങ്ങള്‍മൂലമാണ് ഇന്ന് കൂടുതല്‍ പേരും മരണമടയുന്നത്. ഇടതുകൈയിലേക്ക് നെഞ്ചില്‍നിന്ന് വ്യാപിക്കുന്ന വേദന ഹൃദ്രോഗലക്ഷണമാണ്. പ്രമേഹം, പുകവലി, ഉയര്‍ന്ന രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, അമിതവണ്ണം, കുടുംബപാരമ്പര്യം, വ്യായാമമില്ലായ്മ എന്നിവ ഹൃദ്രോഗത്തിലേക്കു നയിക്കുന്ന ചില കാരണങ്ങളാണ്. വ്യായാമവും ഭക്ഷണരീതിയും ചിട്ടയായി ക്രമപ്പെടുത്തണം. പച്ചക്കറികള്‍ പഴങ്ങള്‍ ധാന്യങ്ങള്‍ പ്രോട്ടീനുകള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പെടുത്തുകയും പൂരിത കൊഴുപ്പ് പഞ്ചസാരയടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ കുറയ്ക്കുകയും വേണം. അമിതമായി ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കണം. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടതും അത്യാവശ്യമാണ്. ടിന്നിലടച്ചതും പ്ലാസ്റ്റിക് പാത്രങ്ങളില്‍ പായ്ക്ക് ചെയ്തും കിട്ടുന്ന ഭക്ഷണങ്ങള്‍ ഫാസ്റ്റ്ഫുഡ് വിഭവങ്ങളില്‍ രുചികൂട്ടാനായി ഉപയോഗിക്കുന്ന അജിനോമോട്ടോയുടെ സ്ഥിരമായ ഉപയോഗവും നമ്മുടെ തലച്ചോറിനെയും ദഹനവ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുന്നു. മുളകും മസാലയും ചേര്‍ന്നതും എണ്ണയില്‍ വറുത്തതും പൊരിച്ചതും, പുകയില, മദ്യപാനം പോലുള്ളവ ഒഴിവാക്കുകവഴിയും ഹൃദ്രോഗത്തെ ഒരു പരിധിവരെ അകറ്റിനിര്‍ത്താന്‍ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."