HOME
DETAILS

'മുരളിയേട്ടന്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ ചിരി വരുന്നു; മനസ്സിന്റെ വേദനകളാണ് ഇവിടെയെത്തിച്ചത്, ബി.ജെ.പി വര്‍ഗീയതയുമായി ചേരുന്നുവെന്ന് തോന്നിയിട്ടില്ലെന്നും പത്മജ

  
backup
March 07 2024 | 08:03 AM

padmaja-venugopal-says-congress-made-her-bjp

'മുരളിയേട്ടന്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ ചിരി വരുന്നു; മനസ്സിന്റെ വേദനകളാണ് ഇവിടെയെത്തിച്ചത്, ബി.ജെ.പി വര്‍ഗീയതയുമായി ചേരുന്നുവെന്ന് തോന്നിയിട്ടില്ലെന്നും പത്മജ

ന്യൂഡല്‍ഹി: ഏറെ മടുത്തിട്ടാണ് പാര്‍ട്ടി വിടുന്നതെന്ന് പത്മജ വേണുഗോപാല്‍. വേദനയോടെയാണ് പാര്‍ട്ടി വിടുന്നത്. എന്റെ മനസിന്റെ വേദനകളാണ് ഈ തീരുമാനത്തിലെത്തിച്ചത്. മുരളിയേട്ടന്‍ അച്ഛനെ എത്രമാത്രം വേദനിപ്പിച്ചുവെന്ന് എല്ലാവര്‍ക്കും അറിയാം. മുരളിയേട്ടന്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ ചിരിയാണ് വരുന്നത്. അച്ഛന്റെ ആത്മാവ് എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ സന്തോഷം- പത്മജ പറഞ്ഞു.

മുരളിയേട്ടന്‍ എത്ര പാര്‍ട്ടി മാറി വന്നയാളാണ്. ഞാന്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ?. കെ കരുണാകരനെപ്പറ്റി എന്തൊക്കെയാണ് പറഞ്ഞിട്ടുള്ളത്. എന്റെ അച്ഛന് എന്നെ മനസ്സിലാകും. അച്ഛന്‍ ഒരിക്കലും പൊറുക്കില്ലെന്ന് കെ മുരളീധരന് പറയാന്‍ അവകാശമില്ല. എന്നെപ്പറ്റി കൂടുതല്‍ പറഞ്ഞാല്‍, ചെയ്തതൊക്കെ പുറത്തു പറയേണ്ടി വരും. അതിലേക്ക് കൊണ്ടു ചെന്ന് എത്തിക്കരുതെന്നും പത്മജ പറഞ്ഞു.

അച്ഛനെ എങ്ങനെ ഞാന്‍ നോക്കിയെന്ന് കേരളത്തിലുള്ളവര്‍ക്ക് അറിയാം. എനിക്ക് സീറ്റ് തന്ന് തോല്‍പിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. സി.പി.എമ്മുകാരോ, ബി.ജെ.പിക്കാരോ അല്ല തോല്‍പിച്ചത്. കോണ്‍ഗ്രസുകാര്‍ മാത്രമാണ് തോല്‍വിക്ക് പിന്നില്‍. മുരളിയേട്ടന്‍ കോണ്‍ഗ്രസ് വിട്ടപ്പോള്‍ ഞാന്‍ ഉപേക്ഷിച്ചിട്ടില്ല. എന്നെ ഉപേക്ഷിക്കുന്നുവെന്ന് കേള്‍ക്കുന്നു. ഉപേക്ഷിക്കട്ടെ. ഈ പറഞ്ഞതൊക്കെ മുരളിയേട്ടന്‍ തള്ളിപറയുന്ന കാലം വരുമെന്നും പത്മജ പറഞ്ഞു.

അച്ഛന്‍ ഏറെവിഷമിച്ചാണ്അവസാനകാലത്ത് ജീവിച്ചതെന്നും, താന്‍ അച്ഛനെ വിഷമിപ്പിച്ചിട്ടില്ലെന്നും പത്മജ കൂട്ടിച്ചേര്‍ത്തു. ബി.ജെ.പി പ്രവേശം ഇന്ന് വൈകീട്ട് അഞ്ച് മണിക്കെന്നും പത്മജ പറഞ്ഞു. കെ കരുണാകരന്‍ ഉള്ള സമയത്ത് ആര്‍.എസ്.എസും ബി.ജെ.പിയും ഇത്ര ശക്തരായിരുന്നില്ല. മോദി പ്രധാനമന്ത്രിയായതോടെയാണ് അവര്‍ അത്ര മുകളിലേക്ക് വന്നത്. ബി.ജെ.പി വര്‍ഗീയതയുമായി ചേരുന്നുവെന്ന് തനിക്ക് തോന്നിയിട്ടില്ല. യാതൊരു ഉപാധികളുമില്ലാതെയാണ് ബി.ജെ.പിയുടെ ഭാഗമാകുന്നതെന്നും പത്മജ കൂട്ടിച്ചേര്‍ത്തു. അച്ഛന്‍ ഏറ്റവും എതിര്‍ത്തത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെയാണ്. ആ പാര്‍ട്ടിക്കൊപ്പം പോകാന്‍ അച്ഛന്‍ തയ്യാറായെന്നും അവര്‍ ചൂണ്ടിക്കാട്ടി.

പത്മജ വേണുഗോപാലിനെതിരെ രൂക്ഷ വിമര്‍ശനവുമായി സഹോദരന്‍ കെ. മുരളീധരന്‍ എം.പി രംഗത്തെത്തിയിരുന്നു. പത്മജയുടെ തീരുമാനത്തോട് അച്ഛന്റെ ആത്മാവ് പൊറുക്കില്ലെന്നും ഇനി സഹോദരിയെന്ന ബന്ധം പോലും അവരോടില്ലെന്നും മുരളീധരന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യോഗി സര്‍ക്കാറിന്റെ വിലക്കുകള്‍ മറികടന്ന് രാഹുലും പ്രിയങ്കയും ഇന്ന് സംഭാലിലേക്ക്

Kerala
  •  10 days ago
No Image

ഗതാഗതം, സ്വദേശിവല്‍ക്കരണം; 2025ല്‍ UAEയില്‍ വരുന്ന പ്രധാന അഞ്ചു നിയമങ്ങള്‍ അറിഞ്ഞിരിക്കാം

uae
  •  10 days ago
No Image

വിഴിഞ്ഞം: വിജയകരമായി പിന്നിട്ട് പരീക്ഷണഘട്ടം;  സംസ്ഥാനത്തിന് വരുമാനം എട്ട് കോടിയിലേറെ

Kerala
  •  10 days ago
No Image

ഭാര്യവീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു; അഞ്ച് പേര്‍ കസ്റ്റഡിയില്‍

Kerala
  •  10 days ago
No Image

കേരളത്തിൽ തൊഴിലില്ലായ്മ വർധിച്ചെന്ന് പഠനം

Kerala
  •  10 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: മഴ ശമിക്കുന്നു, ദുരിതം ബാക്കി

Environment
  •  10 days ago
No Image

ഓൺലൈൻ സ്ഥലംമാറ്റം അട്ടിമറിക്കാൻ ജി.എസ്.ടി വകുപ്പ് ; പ്രൊമോഷൻ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു

Kerala
  •  10 days ago
No Image

മോദി വിരുദ്ധ വിഡിയോയുടെ പേരില്‍ നദീം ഖാനെ അറസ്റ്റ്‌ചെയ്യാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു; വിഡിയോ കണ്ടാല്‍ കുഴപ്പം ഉണ്ടാകുന്നത്ര ദുര്‍ബലമല്ല രാജ്യത്തിന്റെ അഖണ്ഡതയെന്ന ശക്തമായ നിരീക്ഷണവും

National
  •  10 days ago
No Image

'കമ്മ്യൂണിസ്റ്റ് ശക്തികളില്‍ നിന്നും ദക്ഷിണ കൊറിയയെ സംരക്ഷിക്കാൻ അടിയന്തിര പട്ടാളഭരണം ഏര്‍പ്പെടുത്തി പ്രസിഡന്റ് യൂൻ സുക് യോള്‍

International
  •  10 days ago
No Image

കറന്റ് അഫയേഴ്സ്-03-12-2024

PSC/UPSC
  •  10 days ago