HOME
DETAILS
MAL
വനിതാദിനത്തിൽ വനിതകൾക്ക് ഇരുചക്രവാഹനം
backup
March 08 2024 | 16:03 PM
മുൻസിപ്പൽ കൗൺസിലർ വത്സരാജ് കേളോത്ത് ഫ്ലാഗ് ഓഫ് ചെയ്യുന്നു. സമീപം മോഹനൻ കോട്ടൂർ,ഷീന മനോജ്,ബേബി കിഴക്കേ ഭാഗം, അഡ്വ പി ജാനകി തുടങ്ങിയവർ
കൊയിലാണ്ടി: ദേശീയ വനിതാദിനത്തിൽ നാഷണൽ എൻ ജി ഒ കോൺഫെഡറേഷൻ ,കോട്ടൂർ സോഷ്യൽ വെൽഫെയർ സൊസൈറ്റിയും സംയുക്തമായി കൊയിലാണ്ടിയിൽ നൂറിൽ പരം വനിതകൾക്കു 50% സബ്‌സിഡിയോടുകൂടി ഇരുചക്രവാഹനം വിതരണം ചെയ്തു .വിവിധ കമ്പനികളുടെ സി എസ് ആർ ഫണ്ട് ഉപയോഗപ്പെടുത്തി സന്നദ്ധസംഘടനകൾ മുഖാന്തരം വിതരണം ചെയ്യുന്ന സാമൂഹിക സംരംഭകത്വ പദ്ധതിയാണിത് .
ചടങ്ങ് കൊയിലാണ്ടി മുനിസിപ്പൽ കൗൺസിലർ വസന്തരാജ് കേളോത്ത് ഉദ്ഘടനം ചെയ്തു . നാഷണൽ എൻ ജി ഒ കോൺഫെഡറേഷൻ കോഴിക്കോട് ജില്ലാ പ്രെസിഡന്റ്റ് മോഹനൻ കോട്ടൂർ അധ്യക്ഷത വഹിച്ചു .വനിതാദിന സന്ദേശം അഡ്വക്കേറ്റ് പി ജാനകി ണ് നിർവഹിച്ചു .എം ജയപ്രഭ ,ബേബി കിഴക്കേഭാഗം , പി സുരേഷ് ബാബു ,ജോയിസ് വർഗ്ഗീസ് ,കോട്ടൂർ സോഷ്യൽ വെൽഫയർ സൊസൈറ്റി കോർഡിനേറ്റർ ഷീന.വി , ഷീന സോപാനം തുടങ്ങിയവർ പ്രസംഗിച്ചു.
Two-wheelers for women on Women's Day
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."