HOME
DETAILS

കേരള സര്‍ക്കാര്‍ വഴി യു.എ.ഇയിലേക്ക് ഫ്രീ റിക്രൂട്ട്‌മെന്റ്; നിരവധി ഒഴിവുകള്‍; ഇപ്പോള്‍ അപേക്ഷിക്കാം

  
backup
March 10 2024 | 03:03 AM

free-job-recruitment-to-uae-through-kerala-government

കേരള സര്‍ക്കാര്‍ വഴി യു.എ.ഇയിലേക്ക് ഫ്രീ റിക്രൂട്ട്‌മെന്റ്; നിരവധി ഒഴിവുകള്‍; ഇപ്പോള്‍ അപേക്ഷിക്കാം

കേരള സര്‍ക്കാരിന് കീഴില്‍ യു.എ.ഇയില്‍ ജോലി നേടാന്‍ അവസരം. കേരള സര്‍ക്കാര്‍ പൊതുമേഖ സ്ഥാപനമായ ഒഡെപെക് വഴിയാണ് യു എ ഇയിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. ഇ എല്‍ വി ഫോര്‍മാന്‍, റെസിഡന്റ് ടെക്‌നീഷ്യന്‍ തുടങ്ങിയ ഒഴിവുകളിലേക്കാണ് ഉദ്യോഗാര്‍ത്ഥികളെ തേടുന്നത്. തികച്ചും ഫ്രീയായി നടത്തുന്ന റിക്രൂട്ട്‌മെന്റാണ് ഒഡെപെക് നടത്തുന്നത്. യാതൊരു വിധി ഫീസും സ്ഥാപനം ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഇടാക്കുന്നില്ല.

ഫോര്‍മാന്‍ വിഭാഗത്തില്‍ യുഎഇ ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. എന്നാല്‍ നിര്‍ബന്ധമില്ല. ഇ എല്‍ വി സിസ്റ്റങ്ങളുടെ ( (CCTV, SCS, ACS, INTERCOM, SMATV, GB) ഇന്‍സ്റ്റാളേഷന്‍, ടെര്‍മിനേഷന്‍, ടെസ്റ്റിംഗ്, കമ്മീഷന്‍ ചെയ്യല്‍ എന്നിവയില്‍ അനുഭവപരിചയം ഉണ്ടായിരിക്കണം. ഇ എല്‍ വി സിസ്റ്റങ്ങളില്‍ 25 വര്‍ഷത്തെ പരിചയമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും മുന്‍ഗണനയുണ്ടാകും (യുഎഇ/ജിസിസിയില്‍ അഭികാമ്യം).

ഇലക്ട്രിക്കല്‍ അല്ലെങ്കില്‍ ഇലക്‌ട്രോണിക്‌സില്‍ ഐടിഐ/ഡിപ്ലോമ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. ഒന്നിലധികം പ്രോജക്ടുകളും സിസ്റ്റങ്ങളും കൈകാര്യം ചെയ്യുന്നതില്‍ പരിചയമുണ്ടായിരിക്കണം. തുടക്കത്തില്‍ 2000 യു എ ഇ ദിര്‍ഹമായിരിക്കും (45000 രൂപ) ശമ്പളം. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡാറ്റ, പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ്, അനുഭവ സാക്ഷ്യപത്രം എന്നിവ [email protected] എന്ന വിലാസത്തില്‍ 2024 മാര്‍ച്ച് 11നോ അതിനുമുമ്പോ അയയ്‌ക്കേണ്ടതാണ്.

ടെക്‌നീഷ്യന്‍
ടെക്‌നീഷ്യന്‍ വിഭാഗത്തില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അവസരമുണ്ട്. റസിഡന്റ് ടെക്‌നീഷ്യര്‍മാരായിട്ടായിരിക്കും സ്ത്രീകളുടെ നിയമനം. എസി ടെക്‌നീഷ്യന്‍ വിഭാഗത്തില്‍ എട്ട് ഒഴിവുകളും എംഇപി ടെക്‌നീഷ്യന്‍ 4, ടെക്‌നീഷ്യന്‍ ഇലക്ട്രിക്കല്‍ 4 , പ്ലംബര്‍ 3, ഓപ്പറേറ്റര്‍ ബി എം എസ് 1 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.

ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ ഭക്ഷണം സ്വയം കൈകാര്യം ചെയ്യേണ്ടി വരും. ഇതിനുള്ള ചിലവ് ശമ്പളത്തിന്റെ കൂടെ ലഭിക്കും. ജോലി സ്ഥലത്തെ അടിസ്ഥാനമാക്കി അവരുടെ സ്വകാര്യ സാധനങ്ങളും പാചക വസ്തുക്കളും കൊണ്ടുവരുന്നതിനുള്ള ഉത്തരവാദിത്തവും അവര്‍ക്കായിരിക്കും. ദുബായി, അബുദാബി എമിറേറ്റുകളിലായി ജോലി ചെയ്യേണ്ടി വരും.

2200 യു എ ഇ ദിര്‍ഹം മുതല്‍ 2500 ദിര്‍ഹം വരെയാണ് സാലറി. അതായത് 49534 രൂപ മുതല്‍ 56,288 രൂപ വരെ ശമ്പളമായി ലഭിക്കും. അലവന്‍സുകള്‍ ഇതില്‍ അടങ്ങിയിരിക്കും. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍, നിങ്ങളുടെ CVയും പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പും [email protected] എന്ന ഇമെയിലിലേക്ക് 2024 മാര്‍ച്ച് 13നോ അതിനു മുമ്പോ 'പുരുഷ സാങ്കേതിക വിദഗ്ധന്‍ യുഎഇയിലേക്ക്' എന്ന വിഷയത്തില്‍ അയയ്ക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒഡെപെക് ഓഫീസില്‍ ബന്ധപ്പെടുക.

വിജ്ഞാപനം: click here



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സ്‌റ്റോപ് സ്റ്റോപ്...ഒരു ഫോട്ടോ കൂടിയെടുക്കട്ടെ'എം.പിയായി പ്രിയങ്കയുടെ ആദ്യ പാര്‍ലമെന്റ് പ്രവേശനം ഒപ്പിയെടുക്കുന്ന രാഹുല്‍, വൈറലായി വീഡിയോ

National
  •  17 days ago
No Image

യുഎഇ ദേശീയദിന സമ്മാനം; ഉപഭോക്താക്കള്‍ക്ക് 53 ജിബി സൗജന്യ ഡാറ്റാ പ്രഖ്യാപിച്ച് ഡു

uae
  •  17 days ago
No Image

' വഖഫ് ബില്‍ മതേതര വിരുദ്ധം, അത് മുസ്‌ലിംകളുടെ അവകാശങ്ങള്‍ കവരും'  മമത ബാനര്‍ജി

National
  •  17 days ago
No Image

വിദ്വേഷ പ്രസംഗം: സുരേഷ് ഗോപിക്കും ബി ഗോപാലകൃഷ്ണനുമെതിരായ അന്വേഷണം അവസാനിപ്പിച്ച് പൊലിസ്

Kerala
  •  17 days ago
No Image

സൗബിന്‍ ഷാഹിറിന്റെ ഓഫിസില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

Kerala
  •  17 days ago
No Image

'എവിടേക്കാണ് നമ്മുടെ രാജ്യത്തെ കൊണ്ടു പോകുന്നത്' അജ്മീര്‍ ദര്‍ഗക്ക് മേലുള്ള ഹിന്ദു സേനയുടെ അവകാശ വാദത്തില്‍ രൂക്ഷ പ്രതികരണവുമായി കപില്‍ സിബല്‍ 

National
  •  17 days ago
No Image

വിഴിഞ്ഞം തുറമുഖം: 2034 മുതല്‍ സര്‍ക്കാരിന് വരുമാനം; സപ്ലിമെന്ററി കണ്‍സഷന്‍ കരാര്‍ ഒപ്പുവച്ചു

Kerala
  •  17 days ago
No Image

'രാഹുല്‍ ജീ...മുസ്‌ലിം വിഷയങ്ങളിലെ ഇടപെടലുകള്‍ ട്വീറ്റുകളില്‍ ഒതുക്കരുത്, ശക്തമായി ഇടപെടണം' പ്രതിപക്ഷ നേതാവിന് തുറന്ന കത്തുമായി  കോണ്‍ഗ്രസ് പ്രവര്‍ത്തക 

National
  •  17 days ago
No Image

കൊല്ലത്ത് ദേശീയപാതയില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നുവീണു

Kerala
  •  17 days ago
No Image

ബോഡി ഷെയ്മിങ് വേണ്ട, ക്ലാസ് മുറികളില്‍ വച്ച് ഫീസ് ചോദിക്കാന്‍ പാടില്ല; കര്‍ശന നിര്‍ദ്ദേശവുമായി വിദ്യാഭ്യാസ മന്ത്രി

Kerala
  •  17 days ago