'സ്വേച്ഛാധിപതി, വംശഹത്യക്ക് കൊടി പിടിക്കുന്നവന്‍' ജോ ബൈഡന്റെ പ്രസംഗം തടസ്സപ്പെടുത്തി ഫലസ്തീന്‍ അനുകൂല ആക്ടിവിസ്റ്റ്
'സ്വേച്ഛാധിപതി, വംശഹത്യക്ക് കൊടി പിടിക്കുന്നവന്‍' ജോ ബൈഡന്റെ പ്രസംഗം തടസ്സപ്പെടുത്തി ഫലസ്തീന്‍ അനുകൂല ആക്ടിവിസ്റ്റ്
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ തെരഞ്ഞൈടുപ്പ് പ്രചാരണ പ്രസംഗം തടസ്സപ്പെടുത്തി ഫലസ്തീന്‍ അനുകൂല ആക്ടിവിസ്റ്റ്. തെക്കന്‍ സ്റ്റേറ്റായ ജോര്‍ജിയയില്‍ നടന്ന പ്രചാരണത്തിനിടെയാണ് സംഭവം. ബൈഡന്‍ പ്രസംഗിക്കുന്നതിനിടെ നിങ്ങള്‍ സ്വേഛാധിപതിയാണെന്നും വംശഹത്യ നചത്തുന്നവനാണെന്നും ഇയാള്‍ ഉറക്കെ വിളിച്ചു പറയുകയായിരുന്നു.
'നിങ്ങളൊരു സ്വേച്ഛാധിപതിയാണ്. വംശഹത്യാ ജോ. ആയിരക്കണക്കിന് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. കുഞ്ഞുങ്ങള്‍ മരിച്ചു കൊണ്ടിരിക്കുകയാണ്' പ്രതിഷേധത്തിനിടെ ഇയാള്‍ വിളിച്ചു പറയുന്നത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കേള്‍ക്കാം.
ഇയാളെ പിന്നീട് ബൈഡന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചു വലിച്ചു പുറത്താക്കി. പ്രതിഷേധിച്ചയാളോട് തനിക്ക് നീരസമില്ലെന്ന് ബൈഡന്‍ പ്രതികരിച്ചു. അന്യായമായി ഇരയാക്കപ്പെടുന്ന ആയിരക്കണക്കിന് ഫലസ്തീനികളാണ്.ബൈഡന്‍ പ്രതികരിച്ചു
BREAKING: Joe Biden interrupted by Palestine solidarity activists during his campaign rally in Atlanta, GA.
— BreakThrough News (@BTnewsroom) March 10, 2024
Protesters demanded an immediate ceasefire, end to aid to Israel, and to end the Georgia International Law Enforcement Exchange GILEE, where U.S. police are trained by… pic.twitter.com/F5SPBsSLXU
റമദാന് വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന ചര്‍ച്ച തുടരുന്നതിനിടെ ഗസ്സ മുനമ്പില്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ് ഇസ്‌റാഈല്‍. നുസ്‌റേത്ത് അഭയാര്‍ഥി ക്യാംപിന് നേരെ നടത്തിയ ആക്രമണത്തില്‍ 13 സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടിരുന്നു. ഒക്ടൊബര്‍ ഏഴുമുതല്‍ നടക്കുന്ന ആക്രമണങ്ങളില്‍ 30,960 ഫലസ്തീനികള്‍ കൊല്ലപ്പെട്ടെന്നാണ് കണക്ക്. 72,524 പേര്‍ക്ക് പരുക്കേറ്റു. ഒന്‍പതിനായിരത്തിലേറെ സ്ത്രീകള്‍ ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ട്,
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."