കൃഷിയുടെ പ്രാധാന്യം വിളിച്ചോതി നാടെങ്ങും ദിനാചരണം
പറപ്പൂര്‍: കര്‍ഷകദിനം ഗ്രാമ പഞ്ചായത്തു കര്‍ഷക ദിനം പഞ്ചായത്ത് പ്രസിഡന്റ് പറങ്ങോടത്ത് മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു . വൈസ് പ്രസിഡന്റ് പി.വി.കെ ഹസീന അധ്യക്ഷയായി .ബ്ലോക്ക് പഞ്ചാ യത്ത് വൈസ് പ്രസിഡന്റ് ബുഷ്‌റ മജീദ് കര്‍ഷകരെ ആദരിച്ചു . ഇ കെ ജയേന്ദ്രന്‍ സെമിനാറിനു നേതൃത്വം നല്‍കി.
കോട്ടക്കല്‍: നഗരസഭയുടെ ആഭിമുഖ്യത്തില്‍ നടന്ന കര്‍ഷകദിനാചരണം കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ കെ.കെ നാസര്‍ അധ്യക്ഷനായി.
കോട്ടക്കല്‍: എടരിക്കോട് ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച കര്‍ഷകദിനാചരണം ജില്ലാ പഞ്ചായത്ത് അംഗം ഹനീഫ പുതുപ്പറമ്പ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആബിദ തൈക്കാടന്‍ അധ്യക്ഷയായി.
കോട്ടക്കല്‍: പറപ്പൂര്‍ ഐ.യു ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കര്‍ഷക ദിനാചരണത്തോടനുബന്ധിച്ച് കാര്‍ഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മാതൃക കര്‍ഷകനായ ഓലപ്പുലാന്‍ അയമുദുവിനെ ആദരിച്ചു. പ്രധാനാധ്യാപകന്‍ തൊട്ടിയില്‍ മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. സി.കെ അഹമ്മദ്കുട്ടി അധ്യക്ഷനായി.
തിരൂരങ്ങാടി: മൂന്നിയൂര്‍ കൃഷിഭവന്‍ കര്‍ഷകദിനം ആചരിച്ചു. പി അബ്ദുല്‍ഹമീദ് മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ശരീഫ കുട്ടശ്ശേരി അധ്യക്ഷയായി.
തിരൂരങ്ങാടി: കര്‍ഷകദിനത്തിന്റെ ഭാഗമായി ചുള്ളിപ്പാറ എ.എം.എല്‍.പി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ ജൈവക്കൃഷിക്ക് വിത്തുപാകി. പോളിബാഗില്‍ വിത്തുകള്‍ നട്ടാണ് വിദ്യാര്‍ഥികള്‍ കൃഷിഒരുക്കുന്നത്.
പച്ചക്കറി വിത്തുകള്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും വിതരണം ചെയ്തു. ഏറ്റവും നല്ല വിദ്യാര്‍ഥികര്‍ഷകന് അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പയര്‍വിഭവങ്ങളുടെ പ്രദര്‍ശനം നടത്തി
കോട്ടക്കല്‍: മാറാക്കര വി.വി.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കര്‍ഷക ദിനാചരണത്തോടനുബന്ധിച്ച് പയര്‍ വിഭവങ്ങളുടെ പ്രദര്‍ശനം, കര്‍ഷകരെ ആദരിക്കല്‍, അഭിമുഖം എന്നിവ സംഘടിപ്പിച്ചു. എ.പി ഹംസ, നാരായണന്‍ നമ്പൂതിരി എന്നിവരെ ആദരിച്ചു. ഹെഡ്മിസ്ട്രസ് രമണി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.
മാതൃകാ കര്‍ഷകനെ ആദരിച്ചു
പറപ്പൂര്‍: പറപ്പൂര്‍ ഐ.യു.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കാര്‍ഷിക ക്ലബിന്റെ ആഭിമുഖ്യത്തില്‍ മുതിര്‍ന്ന കര്‍ഷകനായ ഓലപ്പുലാന്‍ അയമുദുവിനെ ആദരിച്ചു. സ്‌കൂള്‍ അസംബ്ലിയില്‍ കര്‍ഷക ദിനാചരണം പ്രധാനാധ്യാപകന്‍ തൊട്ടിയില്‍ മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ഉപപ്രധാനാധ്യാപകന്‍ സി.കെ അഹമ്മദ് കുട്ടി അധ്യക്ഷനായി.
എ സലീം, സി ബഷീര്‍, കെ കൃഷ്ണന്‍, ജെ രാജു മോഹന്‍, ആസിഫ് അലി, സന്ദീപ്, ജാബിര്‍ കെ.കെ, കെ രാജേന്ദ്രന്‍ സംസാരിച്ചു. തൊട്ടിയില്‍ മുഹമ്മദ് കുട്ടി, ഓലപ്പുലാന്‍ അയമ്മുദുവിനെ പൊന്നാടയണിയിച്ചു. സ്‌കൂള്‍ കാര്‍ഷിക ക്ലബ് ഭാരവാഹികളായ അജു ആന്റണി, ഗോകുല്‍ എന്നീ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ദക്ഷിണ സമര്‍പ്പിച്ചു
കാര്‍ഷിക കര്‍മസേന രൂപീകരിച്ചു
വേങ്ങര: കാര്‍ഷികരംഗത്ത് വൈദഗ്ദ്യം നേടുന്നതിനും യുവകര്‍ഷകര്‍ക്ക് പരിശീലത്തിനുമായി വേങ്ങര കൃഷിഭവനില്‍ കാര്‍ഷിക കര്‍മസേന രൂപികരിച്ചു. കാര്‍ഷിക യന്ത്രങ്ങളുടെ പ്രവര്‍ത്തനവും പരിചരണവും ജീവാണു വളം തയ്യാറാക്കല്‍, ജൈവകീടനാശിനി നിര്‍മാണം, നഴ്‌സറി പരിപാലനം എന്നിവയില്‍ പരിശീലനം നല്‍കി. കൃഷി ഓഫിസര്‍ എം നജീബ്, അസിസ്റ്റന്റുമാരായ കെ.ആര്‍ ബിജോയ്, വിജിത, ശ്രുതി, ആത്മ നസീര്‍ നേതൃത്വം നല്‍കി.
'വിഷരഹിത പച്ചക്കറിക്കായ് കര്‍ഷകര്‍
രാസവളങ്ങള്‍ ബഹിഷ്‌കരിക്കണം'
പള്ളിക്കല്‍: വിഷരഹിത പച്ചക്കറിക്കായി കര്‍ഷകര്‍ രാസവളങ്ങള്‍ ബഹിഷ്‌കരിച്ച് കൃഷി ഉല്‍പാദനത്തിന് ജൈവവളം മാത്രം ഉപയോഗിക്കാന്‍ തയാറാവണമെന്ന് പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ പറഞ്ഞു. പള്ളിക്കല്‍ ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കര്‍ഷക ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി മിഥുന അധ്യക്ഷയായി. പഞ്ചായത്തിലെ മാതൃകാ കര്‍ഷകരെ ചടങ്ങില്‍ വെച്ച് എം.എല്‍.എ പൊന്നാടയണിയിച്ച് ആദരിച്ചു.
കര്‍ഷകരെ ആദരിച്ച് ദിനാചരണം
എ.ആര്‍ നഗര്‍: പ്രദേശത്തെ പ്രധാനകര്‍ഷകരെ ആദരിച്ച് പുതിയത്ത്പുറായ എ.എ.എച്ച്.എം.എല്‍.പി സ്‌കൂളില്‍ കര്‍ഷകദിനമാചരിച്ചു. എ.ആര്‍ നഗര്‍ പഞ്ചായത്ത് കൃഷിഓഫിസര്‍ പി.വി ഷൈലജ ഉദ്ഘാടനം ചെയ്തു. കാര്‍ഷിക വിളകളുടേയും പയര്‍വര്‍ഗങ്ങളുടേയും നെല്‍വിത്തുകളുടേയും പ്രദര്‍ശനം നടത്തി. പ്രധാനാധ്യാപകന്‍ കെ.ടി കമ്മു, പി.ടി.എ പ്രസിഡന്റ് സി ഹസനലി, എസ്.എസ്.ജി അംഗങ്ങള്‍, കെ അബ്ദുല്‍മജീദ്, യു.പി മുനീര്‍, ശ്രീപ്രിയ, ചിന്നമ്മ നേതൃത്വം നല്‍കി. കര്‍ഷകന്‍ സദാനന്ദന്‍ കൃഷിയറിവുകള്‍ പകര്‍ന്നുനല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."