HOME
DETAILS
MAL
ക്രിസ്മസ് വിപണിയില്‍ മിന്നല്‍ പരിശോധന: 111 കേസുകള്‍
backup
January 01 2021 | 20:01 PM
കൊച്ചി: ക്രിസ്മസ് വിപണിയില്‍ ക്രമക്കേടുകളും നിയമലംഘനങ്ങളും തടയുന്നതിന് ലീഗല്‍ മെട്രോളജി വകുപ്പ് എറണാകുളം, തൃശൂര്‍, പാലക്കാട്, ഇടുക്കി ജില്ലകള്‍ ഉള്‍പ്പെടുന്ന മധ്യമേഖലയിലെ വിവിധ താലൂക്കുകളില്‍ നടത്തിയ മിന്നല്‍ പരിശോധനകളില്‍ 111 നിയമലംഘനങ്ങള്‍ കണ്ടെത്തി.വിവിധ ജില്ലകളിലെ ക്രിസ്മസ് ചന്തകള്‍, പഴം പച്ചക്കറിക്കടകള്‍, റേഷന്‍ കടകള്‍, മാര്‍ക്കറ്റുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ച് 548 വ്യാപാര സ്ഥാപനങ്ങളില്‍ ഡിസംബര്‍ 20 മുതല്‍ 24 വരെ നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയതെന്ന് ലീഗല്‍ മെട്രോളജി വകുപ്പ് മധ്യമേഖല ജോയിന്റ് കണ്‍ട്രോളര്‍ കെ.സി.ജീസണ്‍ അറിയിച്ചു.അളവു തൂക്ക ഉപകരണങ്ങള്‍ യഥാസമയം മുദ്ര പതിപ്പിക്കാതെ ഉപയോഗിച്ചതിനും സത്യാപന സര്‍ട്ടിഫിക്കറ്റ് പ്രദര്‍ശിപ്പിക്കാത്ത നിയമലംഘനത്തിനുമായി 48 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മത്സ്യമാംസ വ്യാപാര സ്ഥാപനങ്ങളും ഇതില്‍പ്പെടുന്നു. അളവിലും തൂക്കത്തിലും കുറച്ച് വില്‍പന നടത്തിയതിന് അഞ്ച് കച്ചവട സ്ഥാപനങ്ങള്‍ക്കെതിരെയും നിയമ നടപടികള്‍ സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."