HOME
DETAILS

ജില്ലയില്‍ വ്യാജഹെല്‍മറ്റ് വില്‍പ്പന തകൃതി

  
backup
August 17 2016 | 21:08 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%9c%e0%b4%b9%e0%b5%86%e0%b4%b2%e0%b5%8d%e2%80%8d%e0%b4%ae%e0%b4%b1


മലപ്പുറം: ജില്ലയില്‍ വ്യാജ ഐ.എസ്.ഐ മുദ്ര പതിച്ച ഹെല്‍മറ്റ് വില്‍പന തകൃതി. ഗതാഗത കമ്മിഷണറുടെ നിര്‍ദേശത്തെത്തുടര്‍ന്നുഹെല്‍മറ്റ് പരിശോധന കര്‍ശനമാക്കിയതു മുതലെടുത്താണു വ്യാജഹെല്‍മറ്റ് ലോബി ജില്ലയില്‍ പിടിമുറുക്കിയത്. ഈ മാസം ഒന്നുമുതല്‍ ഇരുചക്രവാഹന യാത്രക്കാര്‍ക്കു ഹെല്‍മറ്റ് കര്‍ശനമാക്കുന്നതിന്റെ ഭാഗമായി പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഗതാഗതവകുപ്പിന്റെയും പൊലിസിന്റെയും നേതൃത്വത്തിലാണു വ്യാപക പരിശോധന നടക്കുന്നത്. ഐ.എസ് .ഐ മുദ്ര പതിപ്പിച്ചാണു വ്യാജ ഹെല്‍മെറ്റുകളുടെ വരവ്. പ്രമുഖ ഹെല്‍മറ്റ് കമ്പനികളുടെ പേരിനോടും ലോഗോയോടും സാദൃശ്യമുളളവയാണു മിക്കതും. കുറഞ്ഞ വിലയില്‍ ലഭിക്കുന്ന ഹെല്‍മറ്റുകള്‍ കാഴ്ചയില്‍ ഒറിജിലനിനെ വെല്ലും. 200 രൂപ മുതല്‍ 500 രൂപ വരെയാണു വില. യഥാര്‍ഥ ഹെല്‍മറ്റുകളുടെ വില 800നു മുകളിലാണ്. ആയിരം രൂപയെങ്കിലും നല്‍കിയാലേ പ്രമുഖ കമ്പനികളുടെ ഹെല്‍മറ്റുകള്‍ ലഭിക്കൂ.
    ഹെല്‍മറ്റുകളിലെ വ്യാജനും ഒറിജിനലും തിരിച്ചറിയാന്‍ ഉപഭോക്താക്കള്‍ക്കും കഴിയാറില്ല. പ്രമുഖ കമ്പനികളുടെ ഹെല്‍മറ്റുകള്‍ ചുരുങ്ങിയത് അഞ്ചു വര്‍ഷമെങ്കിലും ഈടു നില്‍ക്കും. വ്യാജ ഹെല്‍മറ്റുകള്‍ ആറു മാസം കഴിഞ്ഞാല്‍ നശിക്കാന്‍ തുടങ്ങും. ഇവയുടെ ഗ്ലാസുകള്‍ മങ്ങുകയും ഉള്ളിലെ തെര്‍മോകോള്‍ ഇളകുകയും ചെയ്യുന്നതു പതിവാണ്. ആവശ്യക്കാര്‍ ഏറിയതോടെയാണു വ്യാജ ഹെല്‍മറ്റ് വില്‍പനയും പൊടിപൊടിക്കുന്നത്.  ഇത്തരം ഹെല്‍മറ്റുകള്‍ അപകട സമയത്ത് ഗുണം ചെയ്യില്ല എന്നതു മാത്രമല്ല, ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഒറിജിനല്‍ ഹെല്‍മറ്റുകളില്‍ ഇത് സംഭവിക്കാറില്ല. വ്യാജ ഹെല്‍മറ്റുകള്‍ ഉപയോഗിക്കുന്നത് തലമുടി കൊഴിയുന്നതിനും കഴുത്തു വേദനയ്ക്കും കാരണമാകാറുണ്ട്.
    ദേശീയ, സംസ്ഥാന പാതയോരങ്ങള്‍ കേന്ദ്രീകരിച്ചാണു വ്യാജ ഹെല്‍മറ്റ് വില്‍പ്പന പ്രധാനമായും നടക്കുന്നത്. വ്യാജ ഹെല്‍മറ്റ് വില്‍പ്പന വ്യാപകമായിട്ടും അധികൃതര്‍ കാര്യമായ പരിശോധനയൊന്നും നടത്തുന്നില്ല. ഇത് ഇത്തരം കച്ചവടക്കാര്‍ക്ക് ആശ്വാസമാകുന്നുണ്ട്. മുംബൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നാണു ജില്ലയിലേക്കു പ്രധാനമായും വ്യാജഹെല്‍മറ്റുകള്‍ കൊണ്ടുവരുന്നത്. പൊലിസ് പരിശോധനയില്‍ നിന്നു രക്ഷപ്പെടാനാവുമെന്നതിനാല്‍ ബൈക്ക് യാത്രികരും പ്രിയം വ്യാജനോടാണ്. ബ്യൂറോഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് അംഗീകരിച്ച ഐഎസ്‌ഐ മുദ്രയുളള ഹെല്‍മറ്റുകള്‍ തന്നെ ഉപയോഗിക്കണമെന്നതാണു നിയമം.  ഹെല്‍മറ്റുകളിലെ വ്യാജനെ തിരിച്ചറിയുക എന്നത് സാധാരണക്കാരായ ഉപഭോക്താക്കളെ സംബന്ധിച്ചു പ്രയാസകരമാണ്. വഴിയോര ഹെല്‍മറ്റ് കച്ചവടക്കാര്‍ ഒരുസ്ഥലത്ത് സ്ഥിരമായി കച്ചവടം ചെയ്യാറില്ലെന്നതിനാല്‍ ഇവരെ പിടികൂടുക എളുപ്പമല്ല. ഇരുചക്ര വാഹനങ്ങള്‍ വാങ്ങുമ്പോള്‍ ഷോറൂം ഉടമകള്‍ ഹെല്‍മറ്റ് സൗജന്യമായി നല്‍കണമെന്ന ഉത്തരവുണ്ടെങ്കിലും പല ഷോറുമുകളിലും ഇതു പാലിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ചില ഷോറൂമുകളില്‍ നല്‍കുന്ന ഹെല്‍മറ്റുകള്‍ വ്യാജനാണെന്നും ആരോപണമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീലങ്ക ചൈനയോടടുക്കുമോയെന്ന ആശങ്കയിൽ ഇന്ത്യ; അദാനിയുടെ ലങ്കൻ നിക്ഷേപത്തെയും ബാധിക്കും

International
  •  3 months ago
No Image

ഇസ്‌റാഈൽ- ഹിസ്ബുല്ല സംഘർഷത്തെ തുടർന്ന് ഇറാൻ സൈന്യത്തിൽ വാക്കിടോക്കിക്ക് ഉൾപ്പെടെ വിലക്ക് 

International
  •  3 months ago
No Image

ഇരുപത്താറാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റ്റ് ഡിസംബർ 21 മുതൽ

Kuwait
  •  3 months ago
No Image

'മതേതരത്വം യൂറോപ്യന്‍ ആശയം, ഇന്ത്യക്ക് ആവശ്യമില്ല'; ഇന്ത്യയിലെ ജനങ്ങള്‍ മതേതരത്വത്തിന്റെ പേരില്‍ വഞ്ചിക്കപ്പെട്ടു; വിവാദ പ്രസ്താവനയുമായി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി

National
  •  3 months ago
No Image

കുമരകത്ത് കാര്‍ പുഴയിലേയ്ക്ക് മറിഞ്ഞ് അപകടം; രണ്ട് പേര്‍ മരിച്ചു

Kerala
  •  3 months ago
No Image

വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് പാർക്കിങ് ഫീസ് വേ​ഗത്തിൽ അടക്കാം;സൗ​ക​ര്യ​മൊരു​ക്കി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം

oman
  •  3 months ago
No Image

ആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വനിത കണ്ടക്ടറുടെ ടിക്കറ്റ് റാക്കും ബാഗും മോഷണം പോയി

crime
  •  3 months ago
No Image

ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യത; നാളെ മൂന്നിടത്ത് യെല്ലോ അലര്‍ട്ട്; തീരദേശത്ത് പ്രത്യേക ജാഗ്രത

Kerala
  •  3 months ago
No Image

ഹജ്ജ് 2025; ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി

Kerala
  •  3 months ago
No Image

94 ആം ദേശീയാഘോഷ നിറവിൽ സഊദി അറേബ്യ, രാജ്യമാകെ പച്ചയണിഞ്ഞ് ഗംഭീര ആഘോഷം

Saudi-arabia
  •  3 months ago