HOME
DETAILS

സര്‍വിസുകള്‍ പുനഃസ്ഥാപിക്കുമ്പോഴും  ടയറില്ലാതെ കട്ടപ്പുറത്ത് ആനവണ്ടികള്‍

  
backup
January 01 2021 | 20:01 PM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%bf%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%81%e0%b4%a8%e0%b4%83%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa-2
 
കോഴിക്കോട്: കൊവിഡ് കാലത്തെ ദുരിതങ്ങളില്‍ നിന്ന് പതിയെ മുന്നേറി പുതുവര്‍ഷത്തില്‍ സര്‍വിസുകള്‍ ഭൂരിഭാഗവും പുനഃസ്ഥാപിക്കുമെന്ന് കെ.എസ്.ആര്‍.ടി.സി പറയുമ്പോഴും സംസ്ഥാനത്ത് ഓടാനുള്ള ബസുകളുടെ എണ്ണത്തില്‍ വന്‍ കുറവ്. വിവിധ ഡിപ്പോകളില്‍ ബസ് സര്‍വിസുകള്‍ കുറയുന്നതിനു പ്രധാന കാരണം ടയര്‍ ലഭ്യതക്കുറവാണ്. 
വിവിധ ഇടങ്ങളില്‍ ടയറില്ലാതെ കട്ടപ്പുറത്തായ ബസുകളുടെ എണ്ണം നിരവധിയാണ്. മലബാര്‍ മേഖലയിലാണ് പ്രതിസന്ധി ഏറ്റവും രൂക്ഷം. വയനാട്ടിലെ മാനന്തവാടി ഡിപ്പോയില്‍  25ഓളം ബസുകള്‍ ടയറില്ലാത്തതിനാല്‍ ഓടുന്നില്ല. ഇതേപോലെ വിവിധ ഡിപ്പോകളില്‍ ടയറില്ലാത്തതിനാല്‍ നിരവധി വണ്ടികള്‍ ഓടാനാവാതെ കിടക്കുന്നു. 
പലതവണ റീസോളിങ് നടത്തി പരമാവധി ഉപയോഗിച്ചുകഴിഞ്ഞ ടയറുകളാണ് മിക്ക വണ്ടികള്‍ക്കുമുള്ളത്. പത്തും പതിനഞ്ചും വര്‍ഷങ്ങളോളം ഓടി നടുവൊടിഞ്ഞുകിടക്കുന്ന ബസുകളുടെ പ്രവര്‍ത്തനം തന്നെ അവതാളത്തിലായ അവസ്ഥയുള്ളപ്പോഴാണ് ടയറില്ലാതായതും. കൊവിഡ് കാലത്തിനു മുമ്പ് 4,700 സര്‍വിസുകള്‍ വരെ പ്രതിദിനം കെ.എസ്.ആര്‍.ടി.സി നടത്തിയിരുന്നു. ഇപ്പോള്‍ 3,500 ഷെഡ്യൂളുകള്‍ വരെ നടത്തുന്നുണ്ട്. 
 കൊവിഡ് കാലത്ത് സ്വകാര്യ ബസുകളുടെ സര്‍വിസ് നിര്‍ത്തിയതോടെ നാട്ടിന്‍പുറങ്ങളിലെ സാധാരണക്കാരുടെ യാത്ര ഏറെ ദുരിതത്തിലാണ്. 
ഉള്‍നാടുകളിലേക്കുണ്ടായിരുന്ന കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ ഭൂരിഭാഗവും പുനരാരംഭിച്ചിട്ടില്ല. ബസുകള്‍ ലഭ്യമല്ലാത്തതു തന്നെയാണ് ഇതിനു പ്രധാന കാരണം. തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ പുതിയ ഭരണാധിപര്‍ അധികാരമേറ്റതോടെ ഡിപ്പോകളിലെ മാനേജര്‍മാര്‍ക്ക് നിരന്തരം ഫോണ്‍വിളികളും അന്വേഷണങ്ങളും വന്നുകൊണ്ടിരിക്കുന്നുണ്ട്. 
തങ്ങളുടെ പ്രദേശങ്ങളില്‍ നേരത്തെയുണ്ടായിരുന്ന കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ പുനരാരംഭിക്കണമെന്ന ആവശ്യമാണ് ജനപ്രതിനിധികള്‍ ഉന്നയിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ കെ.എസ്.ആര്‍.ടി.സിയുടെ പ്രധാന ഡിപ്പോകളിലൊന്നായ തൊട്ടില്‍പാലത്ത് നിലവില്‍ 31 സര്‍വിസുകള്‍ പുനരാരംഭിച്ചെങ്കിലും ആവശ്യത്തിന് ബസില്ലാത്ത അവസ്ഥയുണ്ട്. അഞ്ചു ബസുകള്‍ ഇവിടെയും ടയര്‍ ക്ഷാമത്താല്‍ കട്ടപ്പുറത്താണ്. അതിനിടെ കെ.എസ്.ആര്‍.ടി.സി യുടെ പുതിയ കമ്പനിയായ കെ. സ്വിഫ്റ്റ് പ്രവര്‍ത്തനമാരംഭിക്കുന്നതോടെ ഓഡിനറി സര്‍വിസുകളുടെ കാര്യം ഏറെ പ്രയാസത്തിലാകുമെന്ന ആശങ്കയും നിലനില്‍ക്കുകയാണ്. സൂപ്പര്‍ ക്ലാസ് സര്‍വിസുകള്‍ അതിലേക്കു മാറുന്നതോടെ സാധാരണ സര്‍വിസുകളുടെ അവസ്ഥ ഇപ്പോഴത്തേതിലും പരിതാപകരമാകുമെന്ന ആശങ്കയുമുണ്ട്. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇരുപത്താറാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റ്റ് ഡിസംബർ 21 മുതൽ

Kuwait
  •  3 months ago
No Image

'മതേതരത്വം യൂറോപ്യന്‍ ആശയം, ഇന്ത്യക്ക് ആവശ്യമില്ല'; ഇന്ത്യയിലെ ജനങ്ങള്‍ മതേതരത്വത്തിന്റെ പേരില്‍ വഞ്ചിക്കപ്പെട്ടു; വിവാദ പ്രസ്താവനയുമായി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി

National
  •  3 months ago
No Image

കുമരകത്ത് കാര്‍ പുഴയിലേയ്ക്ക് മറിഞ്ഞ് അപകടം; രണ്ട് പേര്‍ മരിച്ചു

Kerala
  •  3 months ago
No Image

വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് പാർക്കിങ് ഫീസ് വേ​ഗത്തിൽ അടക്കാം;സൗ​ക​ര്യ​മൊരു​ക്കി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം

oman
  •  3 months ago
No Image

ആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വനിത കണ്ടക്ടറുടെ ടിക്കറ്റ് റാക്കും ബാഗും മോഷണം പോയി

crime
  •  3 months ago
No Image

ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യത; നാളെ മൂന്നിടത്ത് യെല്ലോ അലര്‍ട്ട്; തീരദേശത്ത് പ്രത്യേക ജാഗ്രത

Kerala
  •  3 months ago
No Image

ഹജ്ജ് 2025; ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി

Kerala
  •  3 months ago
No Image

94 ആം ദേശീയാഘോഷ നിറവിൽ സഊദി അറേബ്യ, രാജ്യമാകെ പച്ചയണിഞ്ഞ് ഗംഭീര ആഘോഷം

Saudi-arabia
  •  3 months ago
No Image

വീണ്ടും ഇന്ത്യക്കാർക്ക് പൗരത്വം നൽകി സഊദി അറേബ്യ; ഇന്ത്യൻ ഡോക്ടർ ദമ്പതികൾക്ക് പൗരത്വം

Saudi-arabia
  •  3 months ago
No Image

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മായിലിനെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago