HOME
DETAILS
MAL
വാക്സിനെടുക്കാന്‍ നിര്ബന്ധിക്കില്ല
backup
January 02 2021 | 03:01 AM
വാക്സിന് ലഭിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയോ പൊതുമേഖലാ സ്ഥാപനങ്ങളുടെയോ തിരിച്ചറിയല്‍ കാര്‍ഡുകള്‍, ബാങ്ക് പാസ്ബുക്ക് ഉള്‍പ്പെടെ 12 ഇന രേഖകളില്‍ ഏതെങ്കിലും ഒന്നു മതി. വാക്സിന് വിതരണ സമയത്ത് അറിയിപ്പുകള് എസ്.എം.എസിലൂടെ നല്‍കും. ഫോണില്ലാത്തവരെ നേരിട്ടറിയിക്കും. കോവിഡ് വാക്സിന് നിര്‍ബന്ധമായിരിക്കില്ല. എന്നാല്‍ എടുക്കുന്നതാണ് നല്ലതെന്നു സര്‍ക്കാര്‍ സമൂഹത്തെ ബോധവത്കരിക്കും.
ഒരു കോടി ആരോഗ്യപ്രവര്‍ത്തകര്‍ , 2 കോടി ശുചീകരണത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള മുനിസിപ്പല്‍ ജീവനക്കാര്‍, പൊലിസ്, ഹോം ഗാര്‍ഡ്, മറ്റു സേനാവിഭാഗങ്ങള്‍, 50 വയസ്സിനു മുകളിലുള്ളവര്‍ 26 കോടി പേര്, 50 വയസിനു താഴെയുള്ള ഒരു കോടി പേര്, മറ്റു ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ എന്നിവരാണ് മുന്‍ഗണനാ ലിസ്റ്റിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."