കൊവാക്സിന്റെ അടിയന്തര ഉപയോഗത്തിന് വിദഗ്ധ സമിതിയുടെ അംഗീകാരം
ന്യൂഡല്‍ഹി: ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്ക് വികസിപ്പിച്ച കൊവാക്സിന് വിദഗ്ധ സമിതിയുടെ അംഗീകാരം. അടിയന്തര ഉപയോഗത്തിനാണ് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി അനുമതി നല്‍കിയത്. രാജ്യത്ത് കൊവിഡിനെതിരെ കൊവാക്സിന് ഉപയോഗിക്കാന്‍ ഡി.ജി.സി.ഐയുടെ അനുമതി കൂടി വേണം.
കൊറോണ വൈറസിനെ തുരത്താന്‍ കൊവാക്സിന് ഫലപ്രദമാണെന്ന് തെളിയിക്കാനുള്ള വിവരങ്ങള്‍ ഭാരത് ബയോടെക്ക് പുറത്തുവിടുന്നേയുള്ളൂ. വാക്സിന്റെ സുരക്ഷിതവും ഫലപ്രദവുമാണെന്ന് വ്യക്തമായാല്‍ മാത്രമാണ് അടിയന്തര ഉപയോഗത്തിനായി അന്തിമാനുമതി നല്‍കുകയുള്ളൂ. ആദ്യ ഘട്ടത്തില്‍ നടത്തിയ പരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ പുറത്തുവിട്ട ഇടക്കാല റിപ്പോര്‍ട്ടില്‍, പാര്‍ശ്വഫലങ്ങളില്ലെന്നും ഫലപ്രദമാണെന്നും വ്യക്തമാക്കിയിരുന്നു.
കൊവാക്സിന് അംഗീകാരം ലഭിച്ചാല്‍, ഇന്ത്യയില്‍ തദ്ദേശീയമായ നിര്‍മിച്ച ആദ്യ കൊവിഡ് വാക്സിനാകുമിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."