ആട് മോഷണം: രണ്ടു വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നാലു പേര് പിടിയില്‍
കൊണ്ടോട്ടി: ആടിനെ മോഷ്ടിച്ചു വില്‍പ്പന നടത്തിയ രണ്ടു വിദ്യാര്‍ഥികളുള്‍പ്പെടെ നാലു പേരെ കൊണ്ടോട്ടി പോലിസ് അറസ്റ്റ് ചെയതു. കോടങ്ങാട് കുറ്റിക്കളത്തില് വീട്ടില്‍ മുഹമ്മദ് സഫീര്‍(19), ചിറയില്‍ ഒസാന് വീട്ടില്‍ മുഹമ്മദ് ഫായിസ് (19), രണ്ടു വിദ്യാര്‍ഥികളെയുമാണു കൊണ്ടോട്ടി പൊലിസ് പിടികൂടിയത്. കോടങ്ങാട് സ്വദേശിയായ സ്ത്രീയുടെ വീട്ടില്‍ നിന്നാണു നാലംഗസംഘം ആടിനെ മോഷ്ടിച്ചത്. സ്ത്രീയുടെ പരാതിയിലാണു പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
മോഷണത്തിന് ശേഷം 10,000 രൂപ വിലയുണ്ടായിരുന്ന ആടിനെ 6,000 രൂപക്കു നാലംഗ സംഘം അറവുകാരന് വില്‍ക്കുകയായിരുന്നു. ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അറവുകാരന് ആടിനെ അറുത്തിരുന്നില്ല. പിന്നീട് പൊലിസ് വിവരങ്ങള്‍ അന്വേഷിച്ച് അറവുകാരനെ സമീപിച്ചതോടെയാണു പ്രതികള്‍ പിടിയിലാകുന്നത്.അറസ്റ്റിലായവരെ കോടതി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."