ഏഴാം സാമ്പത്തിക സെന്‍സസ് മാര്‍ച്ച് 31 വരെ നീട്ടി
പാലക്കാട്: കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം നടത്തുന്ന ഏഴാം സാമ്പത്തിക സെന്‍സസ് സംസ്ഥാനത്ത് മാര്‍ച്ച് 31 വരെ നീട്ടിയതായി എന്‍.എസ്.എസ്.ഒ റീജ്യണല്‍ ഡയരക്ടര്‍ മുഹമ്മദ് യാസിര്‍ അറിയിച്ചു. സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന മുഴുവന്‍ സംരംഭങ്ങളുടെയും സ്ഥാപനങ്ങളുടെയും കണക്കെടുപ്പ് കൊവിഡ് മൂലം നടത്താന്‍ കഴിയാതിരുന്നതിനാലാണ് സെന്‍സസ് നീട്ടിയതെന്നും അദ്ദേഹം വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ഇന്ത്യയില്‍ 1977 മുതല്‍ സാമ്പത്തിക സെന്‍സസ് നടന്നുവരുന്നു. ആറാം സാമ്പത്തിക സെന്‍സസ് 2013 ല്‍ സംസ്ഥാന എക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പാണ് നടത്തിയത്. സംരംഭങ്ങളും അവകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും, ഉടമസ്ഥതയിലെ പാര്‍ട്ണര്‍ഷിപ്പ്, നിര്‍മാണപ്രവര്‍ത്തനങ്ങള്‍, തൊഴിലാളികളുടെ എണ്ണം, വാര്‍ഷികവരുമാനം, രജിസ്ട്രേഷന്, മറ്റു ബ്രാഞ്ചുകള്‍, മുതല്‍മുടക്കിന്റെ പ്രധാനസ്രോതസ് തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."