HOME
DETAILS
MAL
ഉദ്ദീപനങ്ങളെ അറിയാം
backup
January 05 2021 | 04:01 AM
ജീവികളിലെ പ്രതികരണങ്ങള്‍ക്ക് കാരണമാകുന്ന പ്രേരണകളാണ് ഉദ്ദീപനങ്ങള്‍. ഇവയെ രണ്ടായി തരം തിരിച്ചിട്ടുണ്ട്. ബാഹ്യ ഉദ്ദീപനങ്ങള്‍, ആന്തരിക ഉദ്ദീപനങ്ങള്‍ എന്നിവയാണവ. താപം, തണുപ്പ്, ശബ്ദം, സ്പര്‍ശം തുടങ്ങിയവ ബാഹ്യ ഉദ്ദീപനങ്ങള്‍ക്കും ദാഹം, വിശപ്പ്, ക്ഷീണം എന്നിവ ആന്തരിക ഉദ്ദീപനങ്ങള്‍ക്കും കാരണമാകുന്നു. ശരീരത്തിലെ നാഡീവ്യവസ്ഥ ഉദ്ദീപനങ്ങള്‍ക്കനുസൃതമായി ശാരീരിക പ്രതികരണങ്ങളെ രൂപപ്പെടുത്തുകയും ഏകോപിക്കുകയും ചെയ്യുന്നു.
നാഡീവ്യവസ്ഥ:
പ്രധാന കാര്യങ്ങള്‍
മസ്തിഷ്‌കം, ന്യൂറോണുകള്‍, ഗ്രാഹികള്‍ എന്നിവയടങ്ങുന്നവയാണ് നാഡീവ്യവസ്ഥ. ന്യൂറോണുകള്‍ അഥവാ നാഡീകോശങ്ങളാണ് നാഡീവ്യവസ്ഥയുടെ അടിസ്ഥാന ഘടകം. ഡെന്‍ഡ്രോണ്‍, ഡെന്‍ഡ്രൈറ്റ്, സിനാപ്റ്റിക് നോബ്, ആക്‌സോണ്‍, കോശശരീരം, ആക്‌സോണൈറ്റ് എന്നിവ നാഡീകോശത്തിന്റെ മുഖ്യഭാഗങ്ങളാണ്.
മനുഷ്യ ശരീരത്തില്‍ 31 ജോടി സുഷുമ്‌നാ നാഡികളുണ്ട് ഇതുവഴിയാണ് സുഷുമ്‌ന ശരീരത്തിന്റെ വിവിധ ഭാഗങ്ങളുമായി ബന്ധപ്പെടുന്നത്. ഡോര്‍സല്‍ റൂട്ട് ശരീരത്തിന്റെ പുറംഭാഗത്തോട് ചേര്‍ന്നും വെന്‍ട്രല്‍ റൂട്ട് ശരീരത്തിന്റെ ഉള്‍ഭാഗത്തോട് ചേര്‍ന്നും കാണപ്പെടുന്ന സുഷുമ്‌നാ നാഡീ ഭാഗങ്ങളാണ്.
നാഡീ കോശങ്ങളുടെ ആക്‌സോണ്‍ പൊതിഞ്ഞ കൊഴുപ്പ് നിറഞ്ഞ സ്തരമാണ് മയലിന്‍ ഷീത്ത്. ആക്‌സോണിന് പോഷക ഘടകങ്ങളും ഓക്‌സിജനും ഇവ നല്‍കുന്നു. മസ്തിഷ്‌കത്തിന്റേയും സുഷുമ്‌നയുടേയും നിര്‍ദ്ദേശങ്ങള്‍ അവയവങ്ങളിലേക്കും പേശികളിലേക്കും കൊണ്ടു പോകുന്ന നാഡികളാണ് പ്രേരക നാഡികള്‍.
നാഡീവ്യവസ്ഥയും
പ്രവര്‍ത്തനങ്ങളും
ഡെന്‍ഡ്രോണ്‍: ആവേഗത്തെ കോശശരീരത്തിലേക്ക് എത്തിക്കുന്നു
ആക്‌സോണ്‍ : ആവേഗം കോശ ശരീരത്തില്‍ നിന്നും വഹിക്കുന്നു
കോശ ശരീരം : ആവേഗത്തെ ആക്‌സോണിലേക്ക് കേന്ദ്രീകരിപ്പിക്കാന്‍ സഹായിക്കുന്നു
സിനാപ്റ്റിക് നോബ് : ആവേഗം ഇവിടെയെത്തുമ്പോള്‍ ന്യൂറോ ട്രാന്‍സ്മീറ്റര്‍ ആയ അസറ്റൈല്‍ കൊളീന്‍ സ്രവിക്കപ്പെടുന്നു.
മയലിന്‍ ഉറ: നാഡീ തന്തുവിനെ പൊതിഞ്ഞുസംരക്ഷിക്കാനും ആവേഗത വര്‍ധിപ്പിക്കാനും സഹായിക്കുന്നു.
നാഡീയ പ്രേഷകങ്ങള്‍
ഉദ്ദീപനത്തിന്റെ ഫലമായി രൂപപ്പെടുന്ന വൈദ്യുത ആവേഗങ്ങള്‍ സിനാപ്റ്റിക ്‌നോബിലെത്തുമ്പോള്‍ അവിടെനിന്ന് ഉല്‍പ്പാദിക്കുന്നപ്പെടുന്ന രാസവസ്തുക്കളാണ് നാഡീയ പ്രേഷകങ്ങള്‍. ഉദാ. ഡോപാമിന്‍
സിംപതറ്റികും
പാരാസിംപതറ്റികും
നട്ടെല്ലിന്റെ ഇരുവശത്തുമുള്ള ഗാംഗ്ലിയോണ്‍ ശൃംഖലയും അവയോട് ബന്ധപ്പെട്ട നാഡീ കേന്ദ്രങ്ങളും ചേര്‍ന്നതാണ് സിംപതറ്റിക് വ്യവസ്ഥ. മസ്തിഷ്‌കത്തില്‍നിന്നും സുഷുമ്‌നയുടെ അവസാന ഗാംഗ്ലിയോണുകളില്‍നിന്നും പുറപ്പെടുന്ന നാഡികളും ചേര്‍ന്നതാണ് പാരാസിംപതറ്റിക് വ്യവസ്ഥ.
നാഡീവ്യവസ്ഥയുടെ
പ്രവര്‍ത്തനങ്ങള്‍
കൃഷ്ണ മണി വികസിക്കുന്നു (സിംപതറ്റിക്)
കൃഷ്ണ മണി ചുരുങ്ങുന്നു (പാരാ സിംപതറ്റിക്)
ഹൃദയ സ്പന്ദനം കൂടുന്നു (സിംപതറ്റിക്)
ഹൃദയ സ്പന്ദനം കുറയുന്നു ( പാരാ സിംപതറ്റിക്)
ഗ്ലൈക്കോജന്‍ ഗ്ലൂക്കോസാക്കി മാറ്റുന്നു (സിംപതറ്റിക്)
ഗ്ലൈക്കോജനാക്കി സംഭരിക്കപ്പെടുന്നു
(പാരാ സിംപതറ്റിക്)
സെറിബ്രോ സ്‌പൈനല്‍
ഫ്‌ളൂയിഡ്
മസ്തിഷ്‌കത്തിന്റെ സംരക്ഷണ പാളിയായ മെനിഞ്ചസിനുള്ളിലാണ് സെറിബ്രോ സ്‌പൈനല്‍ ഫ്‌ളൂയിഡ് എന്ന ദ്രാവകം നിറഞ്ഞിരിക്കുന്നത്. മസ്തിഷ്‌കത്തിനുള്ളിലെ മര്‍ദ്ദം ക്രമീകരിക്കുന്നതും നാഡീകലകള്‍ക്ക് ഓക്‌സിജനും പോഷണവും നല്‍കുന്നതും സെറിബ്രല്‍ സ്‌പൈനല്‍ ഫ്‌ളൂയിഡാണ്.
മെനിഞ്ചസിനുള്ളിലെ രക്തത്തില്‍നിന്നു നിര്‍മിക്കപ്പെടുന്ന സെറിബ്രല്‍ സ്‌പൈനല്‍ ഫ്‌ളൂയിഡ് ആഘാതങ്ങളില്‍നിന്നും മസ്തിഷ്‌കത്തെ സംരക്ഷിക്കുന്നു.
മസ്തിഷ്‌കം: ഭാഗങ്ങളും
ധര്‍മങ്ങളും
സെറിബ്രം: (ജ്ഞാനേന്ദ്രീയങ്ങള്‍ക്കാവശ്യമായ ബോധം,ഭാവന,ചിന്ത,ഓര്‍മ. ഐച്ഛിക പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം
സെറിബെല്ലം : (ശരീരത്തിന്റെ തുലനാവസ്ഥ,പേശി പ്രവര്‍ത്തനങ്ങളുടെ ഏകോപനം)
മെഡുല്ല ഒബ്ലോംഗേറ്റ: (ഹൃദയ സ്പന്ദനം,ശ്വസനം,അനൈച്ഛിക പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം)
തലാമസ് :(സെറിബ്രത്തിലേക്കും തിരിച്ചുമുള്ള ആവേഗങ്ങളെ നിയന്ത്രിക്കുന്നു)
ഹൈപ്പോ തലാമസ് : (ആന്തര സമസ്ഥിതി,വിശപ്പ്,ദാഹം എന്നിവയുടെ ഉല്‍ഭവവും നിയന്ത്രണവും)
കണ്ടീഷന്‍ഡ് റിഫ്‌ളക്‌സും
അണ്‍ കണ്ടീഷന്‍ഡ് റിഫ്‌ളക്‌സും
പരിശീലനത്തിലൂടെയും അനുഭവത്തിലൂടെയും പ്രാപ്തമാകുന്ന പ്രവര്‍ത്തനങ്ങള്‍
ഉദാ:രുചികരമായ ഭക്ഷണത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ ഉമിനീര്‍ ഉല്‍പ്പാദനം കൂടുന്നത്.
പരിശീലനത്തിലൂടെയല്ലാതെ സംഭവിക്കുന്ന പ്രവര്‍ത്തനങ്ങളാണ് അണ്‍ കണ്ടീഷന്‍ഡ് റിഫ്‌ളക്‌സ് ഉദാ :തീ സ്പര്‍ശമേറ്റാല്‍ കൈ പിന്‍ വലിക്കുക
റിഫ്‌ളക്‌സ്
പ്രവര്‍ത്തനങ്ങള്‍
ഉദ്ദീപനങ്ങള്‍ക്കനുസരിച്ചുള്ള ആക്‌സ്മികമായും അനൈച്ഛികമായും ഉണ്ടാകുന്ന ശാരീരിക പ്രതികരണങ്ങളാണ് റിഫ്‌ളക്‌സ് പ്രവര്‍ത്തനങ്ങള്‍. ഇവയെ രണ്ടായി തരം തിരിച്ചിരിക്കുന്നു.
സെറിബ്രല്‍ റിഫ്‌ളക്‌സുകള്‍, സ്‌പൈനല്‍ റിഫ്‌ളക്‌സുകള്‍ എന്നിവയാണവ. മിഴി ചിമ്മുന്നതും തുമ്മുന്നതും സെറിബ്രല്‍ റിഫ്‌ളക്‌സുകള്‍ക്കും തീ കൊണ്ടാലോ മുള്ള് കൊണ്ടാലോ ശരീര അവയവങ്ങള്‍ പിന്‍ വലിക്കുന്നത് സ്‌പൈനല്‍ റിഫ്‌ളക്‌സുകള്‍ക്ക് ഉദാഹരണമാണ്.
സിനാപ്‌സ്
രണ്ടു നാഡീ കോശങ്ങള്‍ തമ്മിലോ നാഡീ കോശവും പേശികോശവുമായോ നാഡീ കോശവും ഗ്രന്ഥീ കോശവുമായോ ബന്ധപ്പെടുന്ന ഭാഗമാണ് സിനാപ്‌സ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."