HOME
DETAILS
MAL
സഊദിയിൽ പ്രതിദിന കൊവിഡ് കേസുകൾ വീണ്ടും നേരിയ തോതിൽ ഉയരുന്നു; ഇന്ന് 144 രോഗ മുക്തി, 118 വൈറസ് ബാധ, 7 മരണം
backup
January 06 2021 | 12:01 PM
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 144 കൊവിഡ് രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 7 രോഗികൾ മരണപ്പെടുകയും 118 പുതിയ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ പ്രതിദിന കണക്കുകളിൽ ഓരോ ദിവസവും കേസുകൾ വീണ്ടും ഉയരുന്നതായാണ് സൂചിപ്പിക്കുന്നത്.
നിലവിൽ 2,206 രോഗികളാണ് രാജ്യത്ത് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 351 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 6,272 ആയും വൈറസ് ബാധിതർ 363,377 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 144 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ രോഗ മുക്തി നേടിയവരുടെ എണ്ണം 354,899 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."