HOME
DETAILS
MAL
വി.കെ ഭാവ്ര പഞ്ചാബ് പൊലിസ് മേധാവി
backup
January 08 2022 | 16:01 PM
ചണ്ഡിഗഡ്: നിയമസഭാ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കുന്നതിനു തൊട്ടുമുന്‍പ് സംസ്ഥാനത്തിന്റെ പുതിയ പൊലിസ് മേധാവിയായി വീരേഷ് കുമാർ ഭാവ്രയെ പഞ്ചാബ് സര്‍ക്കാര്‍ നിയമിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായെന്നത് സംബന്ധിച്ച് വിവാദം തുടരവേയാണ് ഭാവ്രയുടെ നിയമനം. പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ചയെ തുടർന്ന് താല്‍ക്കാലിക ഡി.ജി.പിയായിരുന്ന സിദ്ധാര്‍ഥ് ചതോപാധ്യായ്ക്ക് കേന്ദ്രം കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു.
മുഖ്യമന്ത്രി ചരൺജിത് ചന്നി അധികാരത്തിലെത്തി 100 ദിവസത്തിനുള്ളിലെ മൂന്നാമത്തെ ഡി.ജി.പി നിയമനമാണിത്. രണ്ട് വർഷമാണ് ഭാവ്രയുടെ കാലാവധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."