HOME
DETAILS

അഭിമന്യുവിന്റെ കുടുംബത്തിന് നീതി അകലെ

  
backup
January 11 2022 | 02:01 AM

%e0%b4%85%e0%b4%ad%e0%b4%bf%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%af%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%a4-3


അൻസാർ മുഹമ്മദ്
കൊച്ചി
നാൻ പെറ്റ മകനേ... എൻ രാസാ. ഇടുക്കിയിലെ വട്ടവട എന്ന കൊച്ചു ഗ്രാമത്തിൽ മകന്റെ ചേതനയറ്റ ശരീരം ചേർത്തുപിടിച്ചുള്ള ആ അമ്മയുടെ വിലാപം കേരളത്തിന്റെ നെഞ്ചിൽ തറച്ചിട്ട് വർഷം മൂന്നര കഴിഞ്ഞു. മഹാരാജാസ് കോളജിൽ കാംപസ് ഫ്രണ്ടിന്റെ നരാധമന്മാർ നെഞ്ചിൽ കത്തി കുത്തിയിറക്കി കൊലപ്പെടുത്തിയ അഭിമന്യുവിന്റെ അമ്മയുടെ കരച്ചിൽ മനുഷ്യത്വം അൽപ്പമെങ്കിലും അവശേഷിക്കുന്നവരുടെ നെഞ്ചിലാണ് ചെന്നുപതിച്ചത്.


കലാസാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ അനേകം യോദ്ധാക്കളെ സൃഷ്ടിച്ച മഹാരാജസിന്റെ കലാലയമുറ്റത്ത് കുത്തേറ്റു വീണ് പിടഞ്ഞു മരിച്ച അഭിമന്യുവിന്റെ കുടുംബത്തിന് നീതി കിട്ടിയോ? വീണ്ടും കലാലയമുറ്റത്ത് മറ്റൊരു എസ്.എഫ്.ഐ രക്തസാക്ഷി കൂടി ഉണ്ടാകുമ്പോൾ കേരളം ചേദിക്കുന്ന ചോദ്യമുണ്ട്. അഭിമന്യുവിന്റെ കൊലയാളികളെ പൂർണമായും പിടികൂടിയോ? ഇല്ല എന്നു തന്നെ പറയാം. അഭിമന്യു കൊല്ലപ്പെട്ട് ഒരു വർഷം പൂർത്തിയായപ്പോഴും കുത്തി വീഴ്ത്തിയവരെ പിടികൂടാൻ അന്ന് പിണറായി സർക്കാരിന് കഴിഞ്ഞില്ലായിരുന്നു എന്നതാണ് വസ്തുത. കേസിൽ നേരിട്ട് പങ്കാളികളായ പ്രതികളിൽ പലരും ഒരു വർഷം പിന്നിട്ടപ്പോൾ പൊലിസിനു മുന്നിൽ കീഴടങ്ങുകയും അറസ്റ്റിലാവുകയും ചെയ്തു.


പ്രതികളെയെല്ലാം അറസ്റ്റുചെയ്‌തെന്ന് കേരളാ പൊലിസും സർക്കാരും അവകാശപ്പെട്ടുവെങ്കിലും ഇതു സംബന്ധിച്ച ഗൂഢാലോചന പുറത്തുവന്നിട്ടില്ല. അഭിമന്യുവിനെ കൊലപ്പെടുത്തിയ ആയുധവും കണ്ടെടുത്തിട്ടില്ല. കേസിന്റെ വിചാരണയ്ക്കാവശ്യമായ പല തെളിവുകളും പൊലിസിന് ലഭിച്ചിട്ടില്ലെന്നാണ് വസ്തുത.
സമ്മേളന വേദികൾക്ക് അഭിമന്യുവിന്റെ പേരു നൽകാൻ മടിക്കാത്ത സി.പി.എമ്മിന് പാർട്ടി ഭരിക്കുമ്പോൾ തന്നെ അഭിമന്യുവിനെ കുത്തി വീഴ്ത്താൻ ഗൂഢാലോചന നടത്തിയവരെ നിയമത്തിന്റെ മുന്നിലെത്തിക്കാൻ കഴിഞ്ഞില്ല. 2018 ജൂലൈ രണ്ടിന് പുലർച്ചെയാണ് മഹാരാജാസ് കാംപസിൽ അഭിമന്യു കൊല്ലപ്പെട്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  a month ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  a month ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  2 months ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  2 months ago
No Image

ഇന്ദിരാ ഗാന്ധി: ഇന്ത്യയുടെ ഉരുക്ക് വനിത 

National
  •  2 months ago
No Image

'എന്റ കുഞ്ഞിന് മരുന്നിനായി ഞാന്‍ എവിടെ പോവും' യുഎന്‍ അഭയാര്‍ഥി ഏജന്‍സിയുടെ നിരോധനത്തില്‍ ആശങ്കയിലായി ഫലസ്തീന്‍ ജനത

International
  •  2 months ago
No Image

കുതിച്ചുയര്‍ന്ന് പൊന്നിന്‍ വില; 20 ദിവസം കൊണ്ട് 3440 രൂപയുടെ വര്‍ധന

Business
  •  2 months ago
No Image

ഭൂമി തര്‍ക്കത്തിനിടെ ഉത്തര്‍ പ്രദേശില്‍ കൗമാരക്കാരനെ തലയറുത്തുകൊന്നു

National
  •  2 months ago