HOME
DETAILS

അനുസരണയോടെഗവര്‍ണര്‍

  
backup
January 08 2021 | 19:01 PM

governer524645123145


തിരുവനന്തപുരം: കേന്ദ്രത്തെയും കേന്ദ്ര നയങ്ങളെയും രൂക്ഷമായി വിമര്‍ശിച്ച് ഇടതു സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞ് സര്‍ക്കാരിന്റെ നയം വ്യക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പതിനാലാം കേരള നിയമസഭയുടെ ഇരുപത്തിരണ്ടാം സമ്മേളനത്തിന് ഇന്നലെ തുടക്കമായി.
കസവുമുണ്ടുടുത്ത് കേരളീയ വേഷത്തിലെത്തിയ ഗവര്‍ണറെ സഭാകവാടത്തില്‍ മുഖ്യമന്ത്രിയും സ്പീക്കറും ചീഫ് വീപ്പും ചേര്‍ന്ന് സ്വീകരിച്ചു. പ്രതിഷേധ ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. സര്‍ക്കാരിനും സ്പീക്കര്‍ക്കുമെതിരേ മുദ്രാവാക്യം വിളികളും സഭയില്‍ ഉയര്‍ന്നു. ഒന്‍പതു മണിക്കു തന്നെ നയപ്രഖ്യാപന പ്രസംഗം തുടങ്ങി. പത്തു മിനുട്ട് പ്രതിഷേധിച്ച് പ്രതിപക്ഷം നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ച് സഭാകവാടത്തില്‍ കുത്തിയിരുന്നു.
കാര്‍ഷിക നിയമങ്ങളെ വിമര്‍ശിക്കുന്ന ഭാഗം ഒരു എതിര്‍പ്പുമില്ലാതെ ഗവര്‍ണര്‍ വായിച്ചു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം മുതല്‍ പൗരത്വ നിയമ ഭേദഗതിയില്‍ വരെ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെ ഗവര്‍ണര്‍ അഭിനന്ദിച്ചു. പൗരത്വ നിയമ ഭേദഗതി പാസാക്കിയ വേളയില്‍ രാജ്യത്തെ മതേതരത്വം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയെന്നും ഗവര്‍ണര്‍ പറഞ്ഞു.

കേന്ദ്രത്തിനെതിരേ
കേന്ദ്രഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതികള്‍ തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നു. ഇതു പല പദ്ധതികളുടെയും മുന്നോട്ടുപോക്കിനു വിഘാതമായി.
കൊവിഡ് മൂലമുള്ള സാമ്പത്തിക മാന്ദ്യം നേരിടാന്‍ നിലവിലെ കേന്ദ്രസഹായം പോരാ. ജി.എസ്.ടി നഷ്ടപരിഹാരം ലഭിക്കാന്‍ ഇനിയും 2023 വരെ കാത്തിരിക്കേണ്ട സ്ഥിതിയാണ്.
കടമെടുപ്പ് പരിധി കൂട്ടാന്‍ കേന്ദ്രം ഇതുവരെ തയാറായിട്ടില്ല.
ഇന്ധനവില കുത്തനെ കൂടുന്ന സ്ഥിതിയാണ്. എക്‌സൈസ് ഡ്യൂട്ടി കൂട്ടിയതും വലിയ പ്രതിസന്ധിയുണ്ടാക്കിയെന്നും ഗവര്‍ണര്‍ പറഞ്ഞു.
കാര്‍ഷിക നിയമങ്ങള്‍
തൊഴില്‍ നിയമങ്ങളും പുതിയ കാര്‍ഷിക നിയമങ്ങളും രാജ്യത്തെ സാധാരണക്കാരെ വലിയ തോതില്‍ ബാധിക്കുന്നതാണ്. മിനിമം താങ്ങുവിലയെ ഇല്ലാതാക്കുന്നതും കോര്‍പറേറ്റ് ഇടനിലക്കാരെ സഹായിക്കുന്നതുമാണ്.
ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് ഇതു ദോഷം ചെയ്യും. കര്‍ഷിക സമരം മഹത്തായ ചെറുത്തുനില്‍പ്പാണ്. കാര്‍ഷിക നിയമം താങ്ങുവില സമ്പ്രദായത്തെ ബാധിക്കും.
കര്‍ഷകന്റെ വിലപേശല്‍ ശേഷി ഇല്ലാതാകും. പൂഴ്ത്തിവയ്പ്പിന് കളമൊരുക്കും. കാര്‍ഷിക സ്വയം പര്യാപ്തതയ്ക്ക് കേരളം ശ്രമിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഫെഡറലിസം
ഫെഡറലിസം സംരക്ഷിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് പലതവണ ആവശ്യപ്പെട്ട സംസ്ഥാനങ്ങളിലൊന്നാണ് കേരളം.
പൗരത്വ നിയമ ഭേദഗതിക്കെതിരേ ആശങ്കകളും സമരങ്ങളും ഉയര്‍ന്ന കാലം മുതല്‍ മതേതരത്വം സംരക്ഷിക്കണമെന്ന് പലതവണ ആവശ്യമുന്നയിച്ച, അതിനുവേണ്ടി നിലനിന്ന സര്‍ക്കാരാണ് കേരളത്തിലേതെന്നും ഗവര്‍ണര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  32 minutes ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  2 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  2 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  2 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  2 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  2 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  4 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  5 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  6 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  7 hours ago