ട്രംപിന്റെ അക്കൗണ്ട് എന്നന്നേക്കുമായി വിലക്കി ട്വിറ്റര്‍; തന്നെ നിശബ്ദനാക്കാനെന്ന് ട്രംപ്
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അക്കൗണ്ട് എന്നന്നേക്കുമായി ട്വിറ്റര്‍ മരവിപ്പിച്ചു. യുഎസ് പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
വരുന്ന ജനുവരി 20 ന് നടക്കാനിരിക്കുന്ന ബൈഡന്റെ സ്ഥാനാരോഹണചടങ്ങ് താന്‍ ബഹിഷ്‌കരിക്കുകയാണ് എന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്വിറ്റര്‍ നടപടി സ്വീകരിച്ചത്.
ഡെമോക്രാറ്റുകളുമായി ചേര്‍ന്ന് ട്വിറ്റര്‍ ജീവനക്കാര്‍ അക്കൗണ്ട് നീക്കാന്‍ ഗൂഢോലാചന നടത്തുകയായിരുന്നുവെന്നും തന്നെ നിശബ്ദനാക്കാനാണ് ശ്രമമെന്നും ട്രംപ് പറഞ്ഞു.
ട്വിറ്ററില്‍ അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമര്‍ത്തപ്പെടുകയാണ് എന്നും, അമേരിക്കന്‍ ജനതയ്ക്ക് ദോഷം ചെയ്യുന്ന അതിതീവ്ര ഇടതുപക്ഷാശയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള നയപരിപാടികളാണ് കഴിഞ്ഞ കുറെ മാസങ്ങളായി ട്വിറ്റെര്‍ സ്വീകരിച്ചു പോരുന്നത് എന്നും ട്രംപ് വിമര്‍ശനം ഉന്നയിച്ചു.
കാപ്പിറ്റോളില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ പ്രക്ഷോഭത്തെ തുടര്‍ന്ന് 12 മണിക്കൂര്‍ നേരത്തേക്ക് ട്രംപിന്റെ അക്കൗണ്ട് ട്വിറ്റര്‍ മരവിപ്പിച്ചിരുന്നു. ട്വിറ്ററിന്റെ നയങ്ങള്‍ തുടര്‍ന്നും ലംഘിക്കുകയാണെങ്കില്‍ എന്നന്നേക്കുമായി അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യുമെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."