HOME
DETAILS

കെ.സുധാകരനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ല-കെ.സി വേണുഗോപാൽ

  
backup
January 11 2022 | 17:01 PM

kerala-kc-venugopal-supports-k-sudhakaran
തിരുവനന്തപുരം: ഇടുക്കിയിൽ എസ്.എഫ്.ഐ പ്രവർത്തകൻ കൊല്ലപ്പെട്ടതിന്റെ പേരിൽ കെ. സുധാകരനെതിരെ നടക്കുന്ന സംഘടിതമായ ആക്രമണത്തിന് പിന്നിൽ ഉന്നത സി.പി.എം നേതാക്കളുടെ ഗൂഢാലോചനയുണ്ടെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി. രാഷ്ട്രീയത്തിലെ ക്രിമിനൽവൽക്കരണത്തിന്റെ മൊത്തക്കച്ചവടക്കാരാണ് ഇപ്പോൾ കോൺഗ്രസിനെതിരെ ഒരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളുന്നയിക്കുന്നത്. കണ്ണൂരിലെ സി.പി.എമ്മിന്റെ കണ്ണിലെ കരടായ കെ. സുധാകരനെ ആക്രമിക്കാൻ തക്കം പാർത്തിരുന്നവർ വീണുകിട്ടിയ അവസരം പ്രയോജനപ്പെടുത്തുന്ന തരത്തിലാണ് ഇപ്പോൾ നടക്കുന്ന ആക്രമണം. സുധാകരനെ ഒറ്റതിരിഞ്ഞു ആക്രമിക്കാൻ അനുവദിക്കില്ലെന്നും അക്രമരാഷ്ട്രീയത്തിന്റെ പേരിൽ കോൺഗ്രസിനെ വിമർശിക്കാൻ സിപിഎമ്മിന് യാതൊരു ധാർമികമായ അവകാശവുമില്ലെന്നും വേണുഗോപാൽ പറഞ്ഞു. ഇടുക്കി കൊലപാതകത്തെ കോൺഗ്രസ് അപലപിക്കുകയൂം സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ചു കുറ്റക്കാർക്കെതിരെ നിയമപരമായ നടപടിയെടുക്കണമെന്നും പാർട്ടി ഇന്നലെ തന്നെ ആവശ്യപ്പെട്ടതാണ്. ഒരു തരത്തിലുള്ള അക്രമ സംഭവങ്ങളെയും കോൺഗ്രസ് ന്യായീകരിക്കുന്നില്ല. എതിരാളികളെ വകവരുത്തുന്ന രാഷ്ട്രീയം കോൺഗ്രസിന്റെതല്ലെന്നും വേണുഗോപാൽ പറഞ്ഞു. കൊലപാതകികളുടെ പാർട്ടിയെന്ന വിശേഷണം സി.പി.എമ്മിന് കേരള സമൂഹം മുമ്പേ ചാർത്തികൊടുത്തിട്ടുള്ളതാണെന്നും അത് കോൺഗ്രസിന് മേൽ ചാരിവെച്ചു രക്ഷപെടാൻ അവർ നടത്തുന്ന ഈ ശ്രമങ്ങളെ ജനം തിരിച്ചറിയുമെന്നും വേണുഗോപാൽ പറഞ്ഞു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരില്‍ ആറ് തീവ്രവാദികള്‍ പിടിയില്‍

National
  •  a month ago
No Image

മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; 25ലധികം പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു

Kerala
  •  a month ago
No Image

വ്യവസായ ഡയറക്ടറുടെ പേരില്‍ പതിനൊന്ന് ഗ്രൂപ്പുകള്‍; അന്വേഷണം 

Kerala
  •  a month ago
No Image

സഊദിയില്‍ മയക്കുമരുന്ന് കേസില്‍ ആറു പേര്‍ക്ക് വധശിക്ഷ

Saudi-arabia
  •  a month ago
No Image

സ്‌കൂള്‍ കായികമേള; വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയുമായി കൊച്ചിമെട്രോ

Kerala
  •  a month ago
No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago
No Image

ടാക്‌സി നിരക്കുകളുടെ അവലോകനം ആപ്ലിക്കേഷനുകള്‍ വഴി പുത്തന്‍ സംവിധാനവുമായി സഊദി

Saudi-arabia
  •  a month ago