വിമാന സർവ്വീസ് പുനഃസ്ഥാപിച്ച ശേഷം ആദ്യ ഉംറ സംഘം പുണ്യ ഭൂമിയിൽ
റിയാദ്: അന്താരാഷ്ട്ര വിമാന സർവ്വീസുകൾ പുനഃരാരംഭിച്ചതിനു ശേഷമുള്ള ആദ്യ ഉംറ തീർത്ഥാടക സംഘം പുണ്യ ഭൂമിയിലെത്തി. ഇന്തോനേഷ്യയിൽ നിന്നുള്ള സംഘമാണ് ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയത്. ആദ്യ സംഘം പുണ്യ ഭൂമിയിൽ എത്തിയതിന്റെ ദൃശ്യങ്ങൾ ഹജ്ജ് ഉംറ മന്ത്രാലയം പങ്കു വെച്ചു. കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികൾ പൂർണ്ണമായും ഹജ്ജ് ഉംറ അധികൃതരും ജിദ്ദ അന്താരാഷ്ട്ര വിമാത്താവള അധികൃതരും കൈക്കൊണ്ടിട്ടുണ്ട്.
വിമാനത്താവളത്തിൽ നിന്നും പ്രത്യേക വാഹങ്ങളിൽ ഇവരെ മക്കയിലെ താമസ കേന്ദ്രങ്ങളിലേക്കാണ് എത്തിക്കുക. ഇവിടെ നിശ്ചിത ദിവസം ക്വാറന്റൈനിൽ കഴിഞ്ഞ ശേഷമാണ് കഴിഞ്ഞ ശേഷമാണ് സംഘം ഉംറ നിർവ്വഹിക്കുക. വന്നിറങ്ങുന്ന ഓരോ ഉംറ തീർത്ഥാടകരും തിരിച്ചു പോകുന്നത് വരെ വൈറസ് വ്യാപനത്തിനെതിരെയുള്ള പ്രതിരോധ നടപടികൾ കർശനമായി തുടരുമെന്ന് മന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."