പിന്നോക്കക്കാരന്റെ അവകാശങ്ങൾ തട്ടിയെടുക്കരുത്: എസ് ഐ സി
ബുറൈദ: മുന്നോക്ക സമുദായങ്ങളെ കൂടെ നിർത്താൻ പിന്നോക്കക്കാരെ അവഗണിക്കുന്ന സമീപനം ഭരണ കർത്താക്കൾ നിർത്തണമെന്നും ന്യൂനപക്ഷങ്ങൾക്ക് അർഹതപെട്ടത് നേടിയെടുക്കുന്നത് വരെ സമസ്ത സംഘടനകൾ ആവശ്യം ഉന്നയിച്ചു കൊണ്ടിരിക്കുമെന്നും സമസ്ത ഇസ്‌ലാമിക് സെന്റർ ബുറൈദ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച എസ്‌കെഎസ്എസ്എഫ് മുന്നേറ്റ യാത്ര ഐക്യദാർഢ്യ സംഗമം അഭിപ്രായപ്പെട്ടു. ഇനിയുള്ള കാലഘട്ടത്തിൽ മതബോധമുള്ള യുവത പൊതു ഇടങ്ങളിൽ കയറിവരാൻ പാണക്കാട് ഹമീദലി തങ്ങളുടെ ഈ യാത്ര കൊണ്ട് സാധ്യമാവട്ടെയെന്നും യോഗം ആശംസിച്ചു. ബഷീർ ഫൈസി അമ്മിനിക്കാട് അധ്യക്ഷത വഹിച്ചയോഗത്തിൽ ഡോ: ഹസീബ് പുതിയങ്ങാടി മുഖ്യപ്രഭാഷണം നടത്തി.
എസ്‌കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നയിക്കുന്ന "അസ്തിത്വം, അവകാശം യുവനിര വീണ്ടെടുക്കുന്നു" എന്ന പ്രമേയത്തിൽ ഡിസംബർ ആറിന് തുടങ്ങി തുടങ്ങിയ മുന്നേറ്റ യാത്ര ജനുവരി 26 വരെയാണ് നീണ്ടു നിൽക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."