HOME
DETAILS

കൊവിഡ് നിയന്ത്രണങ്ങളിൽ ഇരട്ടത്താപ്പ് അരുത്

  
backup
January 13 2022 | 19:01 PM

9937694563245-211168787


ഓരോ ദിവസം കഴിയുംതോറും ലോകം കൊവിഡിന്റെ പിടിയിൽ വീണ്ടും അമർന്നുകൊണ്ടിരിക്കുകയാണ്. മൂന്നാം തരംഗത്തിന്റെ പിടിച്ചാൽകിട്ടാത്ത വേഗതയിലുള്ള വ്യാപനമാണ് ഇതിനു കാരണമായിരിക്കുന്നത്. യൂറോപ്പ് ഏതാണ്ട് കൊവിഡിന്റെ പിടിയിലമർന്നതു പോലെയാണ് അവിടത്തെ അവസ്ഥ.അടുത്ത ആറു മുതൽ എട്ടുവരെ ആഴ്ചകൾക്കുള്ളിൽ യൂറോപ്പിലെ മൊത്തം ജനസംഖ്യയുടെ പകുതിയിലേറെ പേർക്ക് കൊവിഡിന്റെ ഒമിക്രോൺ വകഭേദം ബാധിച്ചേക്കാമെന്ന മുന്നറിയിപ്പ് രണ്ടു ദിവസം മുൻപാണ് ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ് ഡയരക്ടർ ഹാൻസ് ക്ലജ് നൽകിയത്. ജനുവരിയിൽ എഴുപത് ലക്ഷം പേരെയാണ് അവിടെ രോഗം പിടികൂടിയിരിക്കുന്നത്. യു.എസിൽ 13.5 ലക്ഷം ആളുകൾക്ക് കൊവിഡ് ബാധിച്ചതായി കഴിഞ്ഞയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. ഒമിക്രോൺ വകഭേദം അത്ര ഗുരുതരമല്ലെന്ന വാദം അടിസ്ഥാനരഹിതമാണെന്നും മറ്റു പനികളെപ്പോലെ കണ്ടാൽ മതിയെന്നുള്ള പ്രചാരണം തെറ്റാണെന്നും ഇങ്ങനെയൊരു തീർപ്പുകൽപ്പിക്കാനായിട്ടില്ലെന്നും രോഗം എങ്ങനെയൊക്കെ പരിണമിക്കുമെന്നതു പറയാറായിട്ടില്ലെന്നുമാണ് കഴിഞ്ഞയാഴ്ച ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടത്.


ഇന്ത്യയിലും സ്ഥിതിയും വ്യത്യസ്തമല്ല. പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ കടുപ്പിച്ചുകൊണ്ടിരിക്കുന്നു. രാത്രികാല കർഫ്യൂകളും വാരാന്ത്യ കർഫ്യൂകളും പല സംസ്ഥാനങ്ങളിലും നിലവിൽവന്നു. ഇന്ത്യയിൽ എല്ലാവർക്കും രോഗം വരാൻ സാധ്യതയുണ്ടെന്നും പറയപ്പെടുന്നു. ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ 100 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞത് രണ്ട് ദിവസം മുൻപാണ്. കൊവിഡ് മരണം അര ലക്ഷം കടക്കുന്ന രണ്ടാമത്തെ സംസ്ഥാനമായി കേരളം മാറി. സംസ്ഥാനത്ത് ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുന്നത് കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതാകട്ടെ, ഒമിക്രോണിനേക്കാൾ അപകടകാരിയുമാണ്. ഡെൽറ്റ വകഭേദം ശ്വാസകോശത്തെ ബാധിക്കുകയും ന്യൂമോണിയയ്ക്ക് കാരണമായിത്തീരുകയും ചെയ്യും.


കൊവിഡ് സ്ഥിരീകരണ (ടി.പി.ആർ) നിരക്ക് 17 ശതമാനത്തിൽനിന്നു മുകളിലെത്തി നിൽക്കുന്നു. ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ കേരളത്തിലും നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. കൂടുതൽ നിയന്ത്രണങ്ങൾ അടുത്തയാഴ്ചകളിൽ ഉണ്ടായേക്കാം. പൊതു ചടങ്ങുകളിൽ അൻപത് പേരിലധികം കൂടാൻ പാടില്ല. വിവാഹ ചടങ്ങുകൾക്കും മരണാനന്തര ചടങ്ങുകൾക്കും ഇതു ബാധകമാണ്. ആൾക്കൂട്ടങ്ങൾ പാടില്ല. പുറത്തിറങ്ങുന്നവർ എൻ 95 മാസ്കോ ഇരട്ട മാസ്കോ ഉപയോഗിക്കണം. പനിയും രോഗലക്ഷണങ്ങളുമുള്ളവർ പുറത്തിറങ്ങരുതെന്നും മടങ്ങിയെത്തുന്ന പ്രവാസികൾ നിർബന്ധമായും ഒരാഴ്ച വീട്ടിൽ ക്വാറൻ്റൈനിൽ കഴിയണമെന്നും മാർഗ നിർദേശങ്ങളിൽ പറയുന്നുണ്ട്. പ്രവാസികൾക്ക് മാത്രം ഏഴു ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ ഏർപ്പെടുത്തിയതിൽ പ്രവാസി സമൂഹത്തിൽനിന്നു വലിയ എതിർപ്പുകളാണ് ഉയരുന്നത്. പ്രവാസികളെ ഒറ്റപ്പെടുത്തുന്ന ഇത്തരം തീരുമാനങ്ങൾ തിരുത്തണമെന്നും പ്രവാസികൾ ആവശ്യപ്പെടുന്നു.


കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്നാരോപിച്ച് ഒരു വിഭാഗത്തിനെതിരേ മാത്രം പൊലിസ് നടപടികളെടുക്കുന്നത് ഇതിനകം സംസ്ഥാനത്ത് വലിയ പ്രതിഷേധങ്ങൾക്കിടവരുത്തിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന പരിപാടികൾക്കെതിരേയും പൊലിസ് കേസെടുത്തുവരികയാണ്. സർക്കാരിന്റെ ഈ വിഷയത്തിലുള്ള ഇരട്ടത്താപ്പായേ ഇതിനെ കാണാനാകൂ. സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയ കോൺഗ്രസ് നേതാക്കൾക്കെതിരേയും പ്രവർത്തകർക്കെതിരേയും കോഴിക്കോട്ട് മുസ്‌ലിം ലീഗ് നടത്തിയ യോഗത്തിനെതിരേയും കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്നാരോപിച്ച് പൊലിസ് കേസെടുക്കുകയുണ്ടായി. സമസ്തയുടെ സമുന്നത നേതാവ് അബ്ദുസമദ് പൂക്കോട്ടൂരുൾപ്പെടെയുള്ളവർക്കെതിരേയും യോഗത്തിൽ പ്രസംഗിച്ചതിനെതിരേ കേസെടുത്തു. കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ടാണ് യോഗ നടപടികൾ തുടങ്ങിയതെന്ന സംഘാടകരുടെ വിശദീകരണങ്ങളൊന്നും തിരൂരങ്ങാടി പൊലിസിന് സ്വീകാര്യമായില്ല.


ഇതേ സമയത്തു തന്നെയാണ് സംസ്ഥാനത്ത് സി.പി.എം ജില്ലാ സമ്മേളനങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. നൂറു കണക്കിനു പ്രവർത്തകരും നേതാക്കളും ഇത്തരം യോഗങ്ങളിൽ പങ്കെടുത്തുകൊണ്ടിരിക്കുകയും ചെയ്യുന്നു. പല യോഗങ്ങളിലും ഉദ്ഘാടകനായി എത്തുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കഴിഞ്ഞയാഴ്ച ചേർന്ന യോഗമാണ് 50 ആളുകളിൽ കൂടുന്ന പൊതുപരിപാടികൾ പാടില്ലെന്ന് തീരുമാനിച്ചതും. ഇതിനൊക്കെ പുറമേയാണ് സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പാറശ്ശാലയിൽ കഴിഞ്ഞ ദിവസം മെഗാ തിരുവാതിര നടന്നത്. അൻപതിലധികം പേർ കൂടാൻ പാടില്ല എന്ന തീരുമാനം നിലവിലുള്ളപ്പോഴാണ് അഞ്ഞൂറിലധികം പേർ പങ്കെടുത്ത മെഗാ തിരുവാതിര നടന്നത്. കൊവിഡ് മാനദണ്ഡം പരസ്യമായി ലംഘിച്ചു എന്ന് മാത്രമല്ല ഈ മെഗാ തിരുവാതിരയെ വിമർശനവിധേയമാക്കുന്നത്. സി.പി.എമ്മിന്റെ വിദ്യാർഥി വിഭാഗമായ എസ്.എഫ്.ഐയുടെ സജീവ പ്രവർത്തകൻ ധീരജ് രാജേന്ദ്രൻ എതിരാളികളുടെ കുത്തേറ്റ് മരണപ്പെട്ട് കിടക്കുമ്പോഴാണ് മെഗാ തിരുവാതിര അരങ്ങേറിയതെന്ന വിമർശനവും പാർട്ടിക്കുള്ളിൽനിന്നുതന്നെ ഇതോടൊപ്പം ഉയർന്നിട്ടുണ്ട്.


കൊവിഡ് നിയന്ത്രണങ്ങളിലും പാർട്ടി പ്രവർത്തകന്റെ കൊലപാതകത്തിലും പാർട്ടി നേതൃത്വത്തിനു വലിയ താൽപര്യമില്ലെന്ന സന്ദേശമല്ലേ ഇതിലൂടെ പൊതുസമൂഹത്തിനു ലഭിക്കുക. സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബി, ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ എന്നിവരടക്കമുള്ള നേതാക്കൾ തിരുവാതിര ആസ്വദിക്കാൻ വേദിയിലുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ വ്യക്തിപരമായി പുകഴ്ത്തുന്നതായിരുന്നു തിരുവാതിരയിലെ ഗാനം. വ്യക്തി പൂജ കർശനമായി നിരോധിക്കപ്പെട്ട പാർട്ടിയാണ് സി.പി.എം. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനെതിരേ വ്യക്തി പൂജ ആരോപിച്ച് സി.പി.എം വിശദീകരണം ചോദിച്ചതായാണ് അറിവ്. പാർട്ടിക്കപ്പുറമല്ല വ്യക്തികൾ എന്ന നയമാണ് സി.പി.എം അതിന്റെ ആരംഭകാലം മുതൽക്കേ പുലർത്തിപ്പോരുന്നത്. മെഗാ തിരുവാതിര ആ നയവും ലംഘിച്ചുവെന്ന് വേണമെങ്കിൽ പറയാം. തിരുവാതിര നടത്തിയതിനെതിരേ പാർട്ടിക്കുള്ളിൽനിന്ന് ഇതിനകം വലിയ വിമർശനങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ ഉയർന്നുകൊണ്ടിരിക്കുന്നത്.
ഒരു തീരുമാനമോ നയമോ ആവിഷ്കരിക്കുമ്പോൾ അത് എല്ലാവർക്കും തുല്യമായി ബാധിക്കുംവിധം നടപ്പിലാക്കുകയാണ് വേണ്ടത്. അവിടെ വിവേചനം പാടില്ല. ഒരു വിഭാഗത്തോടുള്ള നിങ്ങളുടെ അസഹിഷ്ണുത അവരോട് അനീതി കാണിക്കാൻ നിങ്ങൾക്ക് പ്രേരകമാകരുതെന്ന പരിശുദ്ധ ഖുർആൻ വചനം ഈ സന്ദർഭത്തിൽ നമുക്കോർക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിറിയന്‍ വിമതര്‍ ഹുംസിനരികെ, അസദിനെ തൂത്തെറിയുമെന്ന് പ്രഖ്യാപനം; പൗരന്മാര്‍ ഉടന്‍ സിറിയ വിടണമെന്ന് റഷ്യ

International
  •  7 days ago
No Image

കർണാടകയിൽ കരിമ്പ് ചതയ്ക്കുന്ന കൂറ്റൻ യന്ത്രത്തിലേക്ക് കാർ ഇടിച്ചുകയറി സ്ത്രീകളടക്കം 5 പേർക്ക് ദാരുണാന്ത്യം

Kerala
  •  7 days ago
No Image

കണ്ണൂരിൽ ഏഴ് പേർക്ക് തെരുവ് നായ കടിയേറ്റു

Kerala
  •  7 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; സമനില പോളിയാതെ ഗുകേഷും- ഡിങ് ലിറനും; 9ാം പോരാട്ടവും ഒപ്പത്തിനൊപ്പം

Others
  •  7 days ago
No Image

ഹേമ കമ്മിറ്റിയിലെ സർക്കാർ വെട്ടിയ ഭാ​ഗങ്ങൾ നാളെ വിവരാവകാശ കമ്മീഷന് കൈമാറാൻ നിർദേശം

Kerala
  •  7 days ago
No Image

കറന്റ് അഫയേഴ്സ്-06-12-2024

latest
  •  8 days ago
No Image

പീഡന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒമ്പത് വർഷത്തിന് ശേഷം പിടിയിൽ

Kerala
  •  8 days ago
No Image

ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  8 days ago
No Image

തൃശൂരിൽ 14കാരിയ്ക്കുനേരെ ലൈംഗികാതിക്രമം; സംഗീതോപകരണ അധ്യാപകന് 25 വര്‍ഷം തടവും 4.5 ലക്ഷം പിഴയും

Kerala
  •  8 days ago
No Image

ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു, 40 പേർക്ക് പരിക്ക്

National
  •  8 days ago