HOME
DETAILS
MAL
തദ്ദേശ വകുപ്പില്‍ ഉദ്യോഗസ്ഥ ഭരണം; മന്ത്രി കാഴ്ചക്കാരനായി, സി.പി.എം ജില്ലാ സമ്മേളനത്തില്‍ ആരോഗ്യമന്ത്രിക്കും വിമര്‍ശനം
backup
January 15 2022 | 04:01 AM
തിരുവനന്തപുരം: തദ്ദേശമന്ത്രി എം.വി ഗോവിന്ദനെതിരെയും സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍വിമര്‍ശനം. അദ്ദേഹം കൈകാര്യം ചെയ്യുന്നവകുപ്പില്‍ നടക്കുന്നത്
ഉദ്യോഗസ്ഥ ഭരണമാണ്. വകുപ്പ് ഭരണം പൂര്‍ണമായും പരാജയമാണെന്നും, മന്ത്രി വെറും കാഴ്ചക്കാരനായി മാറിയെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. ആരോഗ്യമന്ത്രിയുടെ ഓഫീസിലേക്ക് ആര്‍ക്കും എത്തിപ്പെടാനാകുന്നില്ല.
മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പ്രവര്‍ത്തനം പോലും കാര്യക്ഷമമല്ല. എം.വി ജയരാജന്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഉണ്ടായിരുന്നപ്പോള്‍ കാര്യക്ഷമമായ രാഷ്ട്രീയ ഇടപെടലുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. പൊലിസ് പിടിച്ചുപറിക്കാരുടെ സംഘമായി മാറിയെന്ന് കോവളത്തു നിന്നുള്ള പ്രതിനിധി കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."