'ബില്ലിനെ പിന്തുണക്കുന്ന ചുരുക്കം ചിലരില്‍ നിന്ന് നാലുപേരെ കണ്ടെത്തിയത് ഏറെ പണിപെട്ടായിരിക്കണം'- സുപ്രിം കോടതിയുടെ സമിതി രൂപീകരണത്തിനെതിരെ തരൂര്‍
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനോടും കര്‍ഷകരോടും സംസാരിച്ച് നിലപാടറിയാന്‍ സുപ്രിം കോടതി രൂപീകരിച്ച നാലംഗ വിദഗ്ധ സമിതിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.
കാര്‍ഷിക ബില്ലുകളെ പിന്തുണക്കുന്ന രാജ്യത്തെ ചുരുക്കം ചിലരില്‍ നിന്ന് നാല് പേരെ കണ്ടെത്തുകയും സമിതി രൂപീകരിക്കുകയും ചെയ്തത് വളരെ വെല്ലുവിളി നിറഞ്ഞ ഒന്നാണെന്ന് തരൂര്‍ പരിഹസിച്ചു. മുന്‍കൂട്ടി ഉറപ്പിച്ചവരില്‍ നിന്ന് ഇനി എങ്ങിനെയാണ് ഒരു തീരുമാനമുണ്ടാവുകയെന്നും അദ്ദേഹം ചോദിച്ചു.
'ഈ കമ്മിറ്റി രൂപീകരിക്കുന്നത് ഒരു വെല്ലുവിളിയായിരുന്നിരിക്കണം. കാര്‍ഷിക ബില്ലുകള്‍ പിന്തുണക്കുന്ന രാജ്യത്തെ ചുരുക്കം ചിലരില്‍ നിന്ന് നാല് പേരെ എങ്ങനെ കണ്ടെത്താം? അത് അവര്‍ കൈകാര്യം ചെയ്തു,' സമിതി രൂപീകരണത്തെക്കുറിച്ച് തരൂര്‍ പറഞ്ഞു. അത് കൈകാര്യം ചെയ്യുന്നതില്‍ അവര്‍ ഫലം കണ്ടു. ഇനി മുന്‍കൂട്ടി തീരുമാനം ഉറപ്പിച്ചവരില്‍ നിന്ന് ഇനി എങ്ങനെയാണ് ഒരു പരിഹാരം ഉണ്ടാവുക'- അദ്ദേഹം ചോദിച്ചു.
Forming this committee must have been a real challenge. How to find four people from among the very few in the country supporting the farm bills to be in it? They managed that; now how will they manage to find a solution with four minds already made up? https://t.co/rAJuUAXFv6
— Shashi Tharoor (@ShashiTharoor) January 12, 2021
സുപ്രിം കോടതി നിയോഗിച്ച സമിതിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. സമിതിക്കെതിരെ കര്‍ഷകരും രംഗത്തെത്തിയിരുന്നു. സമിതിമുന്‍പാകെ ഹാജരാവില്ലെന്നും അവര്‍ അറിയിച്ചിട്ടുണ്ട്.
നാലംഗ സമിതിയാണ് സുപ്രിം കോടതി രൂപീകരിച്ചത്. അശോക് ഗുലാത്തി, ഭൂപീന്ദര്‍ സിംഗ് മാന്‍, ഡോ. പ്രമോദ് കുമാര്‍ ജോഷി, അനില്‍ ധന്‍വാത് എന്നിവരാണ് സമിതിയില്‍.
അശോക് ഗുലാത്തി ഉള്‍പ്പെടെയുള്ളവര്‍ കേന്ദ്രത്തിന്റെ കാര്‍ഷിക നിയമത്തെ അനുകൂലിക്കുന്നവരാണെന്ന് കര്‍ഷക സംഘടനകള്‍ പറയുന്നു.
നിലവില്‍ മൂന്ന് നിയമങ്ങളും സുപ്രിംകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. എന്നാല്‍ സ്റ്റേ അല്ല പരിഹാരമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കര്‍ഷകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."