കണ്ണൂരില്‍ ദത്തെടുത്ത പെണ്‍കുട്ടിയെ അറുപതുകാരന് പീഡിപ്പിച്ച സംഭവം: ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് തേടി
കണ്ണൂര്‍:പോറ്റിവളര്‍ത്താന്‍ സര്‍ക്കാരില്‍ നിന്നും സ്വീകരിച്ച പെണ്‍കുട്ടിയെ അറുപതുകാരന് പീഡിപ്പിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ റിപ്പോര്‍ട്ട് തേടി. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സംഭവത്തില്‍ മുന്ശിശുക്ഷേമ സമിതിക്ക് ഗുരുതര വീഴ്്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു. യാതൊരു പരിശോധനയുമില്ലാതെയാണ് പതിനാലുകാരിയായ കുട്ടിയെ കൈമാറിയെന്നാണ് വിവരം.
നേരത്തെ രണ്ട് വിവാഹം ചെയ്തതും അതില്‍ കുട്ടികളുള്ള കാര്യവും മറച്ചുവച്ച് വിമുക്ത ഭടനാണെന്ന് തെറ്റിധരിപ്പിച്ചാണ് സി ജി ശശികുമാര്‍ കൂത്തുപറമ്പില്‍ താമസിച്ചിരുന്നത്. 2017 ല്‍ കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചതും ഗര്‍ഭം അലസിപ്പിച്ചതുമെല്ലാം മൂന്ന് വര്‍ഷമിപ്പുറം സഹോദരി വെളിപ്പെടുത്തുമ്പോള്‍ മാത്രമാണ് ശിശുക്ഷേമ സമിതി അറിയുന്നത്.
പോറ്റിവളര്‍ത്താന്‍ ശിശുക്ഷേമ സമിതിയില്‍ നിന്നും സ്വീകരിച്ച കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി എന്ന കേസില്‍ ശനിയാഴ്ചയാണ് ശശികുമാര്‍ അറസ്റ്റിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."