റിമാന്റ് പ്രതി മരിച്ചതില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍; പൊലിസ് കൊലപ്പെടുത്തിയതെന്ന് ആരോപണം
കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ റിമാന്റ് പ്രതി മരിച്ചതില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. കാഞ്ഞിരപ്പള്ളി വട്ടകപ്പാറ സ്വദേശി ഷെഫീക്ക് (35) ആണ് മരിച്ചത്. മകനെ പൊലിസ് മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്ന് പിതാവ് ആരോപിച്ചു.
ഒരു മണിയായപ്പോള്‍ വിളിച്ച് മകന് മെഡിക്കല്‍ കോളജിലാണെന്ന് പറഞ്ഞു. അസുഖമായിട്ട് കൊണ്ടുവന്നതാണെന്നായിരുന്നു പൊലിസ് ആദ്യം പറഞ്ഞത്. നാല് മണിയാകുമ്പോഴേക്കും മെഡിക്കല്‍ കോളജില്‍ എത്താമെന്ന് താന്‍ പറഞ്ഞു. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വീണ്ടും വിളിച്ച് പൊലിസ് മകന് മരിച്ചുപോയെന്ന് അറിയിച്ചു. പെട്ടെന്ന് മെഡിക്കല്‍ കോളജിലേക്ക് പോകാനും ആവശ്യപ്പെട്ടു. പഞ്ചായത്ത് അംഗത്തെ കൊണ്ട് വിളിപ്പിച്ചപ്പോഴും മകന് മരിച്ചെന്ന് പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിനോക്കിയപ്പോള്‍ മകന് ഇട്ടിരുന്ന പാന്റും ഷര്‍ട്ടുമല്ല ദേഹത്തുണ്ടായിരുന്നത്. ഒരു മഞ്ഞ മുണ്ടാണ് ഉടുത്തിരിക്കുന്നതെന്നും ഷഫീഖിന്റെ പിതാവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."