ശബരിമല: വി.ഐ.പി സൗകര്യം വേണ്ടെന്ന് മുഖ്യമന്ത്രി; ദേവസ്വംപ്രസിഡന്റിന് എതിര്‍പ്പ്
പമ്പ: തീര്‍ഥാടനകാലത്തെ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച മുഖ്യമന്ത്രിയുമായി ചേര്‍ന്ന യോഗത്തില്‍ വി.ഐ.പികളുടെ പ്രത്യേക സൗകര്യങ്ങള്‍ റദ്ദാക്കണമെന്ന് മുഖ്യമന്ത്രി. എന്നാല്‍, ഇതിനെ ചൊല്ലി തിരുവിതാം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപലകൃഷ്ണനും മുഖ്യമന്ത്രിയും തമ്മില്‍ തര്‍ക്കമുണ്ടായി. വി.ഐ.പികള്‍ക്ക് ഒരുക്കിയിരിക്കുന്ന സൗകര്യങ്ങള്‍ ഒഴിവാക്കാനാവില്ലെന്ന് അദ്ദേഹം മുഖ്യമന്ത്രിയോട് പറഞ്ഞു. ദേവസ്വം പ്രസിഡന്റിന്റെ വാക്കുകളില്‍ രാഷ്ട്രീയമുള്ളതിനാലാണ് അദ്ദേഹത്തില്‍ നിന്നും ഇത്തരം വാക്കുകള്‍ വന്നതെന്ന് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കൂടാതെ അവലോകന യോഗത്തില്‍ ശബരിമലയില്‍ വര്‍ധിച്ചുവരുന്ന തിരക്കൊഴിവാക്കാന്‍ റോപ് വേ സൗകര്യമേര്‍പ്പെടുത്തും. ഇതര സംസ്ഥാന ഭക്തര്‍ക്ക് മികച്ച താമസസൗകര്യം ഒരുക്കാന്‍ യാത്രാ ഭവനുകള്‍ തുടങ്ങാനും സന്നിധാനത്തെ സ്വകാര്യ ഹോട്ടലുകള്‍ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത് തടയാന്‍ സര്‍ക്കാര്‍ സംവിധാനം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭക്തരുടെ സൗകര്യത്തിനായി ശബരിമലയ്ക്ക് സമീപം വിമാനത്താവളത്തിനായുള്ള പദ്ധതിയും പരിഗണനയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."