സുപ്രഭാതം സേവന പുരസ്‌കാരം എം.വി.ആർ കാൻസർ സെന്ററിന് സമർപ്പിച്ചു
കോഴിക്കോട് സുപ്രഭാതം സേവന പുരസ്‌കാരം എം.വി.ആർ കാൻസർ സെന്റർ ചെയർമാൻ സി. എൻ വിജയ കൃഷ്ണനും മെഡിക്കൽ ഡയരക്ടർ ഡോ. നാരായണൻകുട്ടി വാര്യർക്കും സമർപ്പിച്ചു. കാൻസർ ചികിത്സാ രംഗത്ത് ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന മലബാർ മേഖലയ്ക്ക് ചെയ്ത സേവനങ്ങൾ മുൻനിർത്തിയാണ് ആശുപത്രിയുടെ ആറാം വാർഷിക വേളയിൽ സാരഥികളെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. കോഴിക്കോട് കിങ് ഫോർട്ട് ഹോട്ടലിൽ നടന്ന ചടങ്ങിൽ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഇരുവർക്കും പുരസ്‌കാരം സമ്മാനിച്ചു. അഡ്വ. പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.വി.ആർ ട്രഷറർ ടി.എം വേലായുധൻ, സെക്രട്ടറി കെ. ജയേന്ദ്രൻ എന്നിവരെ സമസ്ത മുശാവറ അംഗം കെ. ഉമർ ഫൈസി മുക്കം പൊന്നാട അണിയിച്ച് ആദരിച്ചു. സുപ്രഭാതം മാനേജിങ് എഡിറ്റർ നവാസ് പൂനൂർ അധ്യക്ഷനായി. സി.ഇ.ഒ മുസ്തഫ മുണ്ടുപാറ സ്വാഗതം പറഞ്ഞു. സി.ഇ ചാക്കുണ്ണി, എൻ.സി അബൂബക്കർ, സുപ്രഭാതം എക്സിക്യൂട്ടീവ് എഡിറ്റർ എ. സജീവൻ, ടി.എം വേലായുധൻ, കെ. ജയേന്ദ്രൻ, സുപ്രഭാതം പി.ആർ.ഒ സി.പി ഇഖ്ബാൽ, ഡെപ്യൂട്ടി ജനറൽ മാനേജർ വി. മുഹമ്മദ് അസ് ലം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."