വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക് ബംഗളൂരുവിലെ സംഭവത്തിൽ അന്വേഷണം തുടങ്ങി
ന്യൂഡൽഹി
ബംഗളൂരു വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഇൻഡിഗോ വിമാനങ്ങൾ അപകടകരമായ വിധത്തിൽ അടുത്തെങ്കിലും കൂട്ടിയിടിയിൽ നിന്നു അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തിൽ വ്യോമയാന മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു.
ഡി.ജി.സി.എ മേധാവി അരുൺ കുമാർ ആണ് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടത്. ഈ മാസം 9ന് രാവിലെയാണ് ആകാശത്ത് വിമാനങ്ങൾ കൂട്ടിയിടിയുടെ വക്കോളമെത്തിയ സംഭവമുണ്ടായത്.
ബംഗളൂരുവിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള 6 ഇ 455 വിമാനവും ബംഗളൂരുവിൽ നിന്ന് ഭുവനേശ്വറിലേക്കുള്ള 6 ഇ 246 വിമാനവുമാണ് പറന്നുയർന്നതിനു പിന്നാലെ ബംഗളൂരുവിനു മുകളിൽ കൂട്ടിയിടിയുടെ വക്കത്തെത്തിയത്.
രണ്ടു വിമാനങ്ങൾക്കിടയിൽ പാലിക്കേണ്ട നിശ്ചിത സുരക്ഷിത അകലം പാലിക്കാതെ വരുമ്പോഴുണ്ടാകുന്ന ബ്രീച്ച് ഒാഫ് സെപ്പറേഷൻ ആണ് വിമാനങ്ങൾ ഇത്രയും അടുത്തെത്താൻ കാരണം5 മിനിറ്റ് വ്യത്യാസത്തിൽ ബംഗളൂരു വിമാനത്താവളത്തിൽ നിന്നു ടേക്ക് ഓഫ് ചെയ്ത വിമാനങ്ങളാണ് ഒരേ ദിശയിൽ സഞ്ചരിച്ച് അപകടകരമായ രീതിയിൽ അടുത്തുപറന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഗതി മാറി സഞ്ചരിക്കാൻ അപ്രോച്ച് റഡാർ നിർദേശം നൽകിയതോടെയാണ് അപകടാവസ്ഥ ഒഴിവായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."