HOME
DETAILS
MAL
കച്ചമുറുക്കി യൂത്ത് ലീഗ്
backup
January 20 2021 | 03:01 AM
മണ്ഡലംതല കാംപയിന് ഫെബ്രു.1ന് തുടങ്ങും
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് മുസ്ലിം യൂത്ത് ലീഗ് സംഘടന ശാക്തീകരണ കാംപയിന് ആരംഭിക്കുന്നു. 'ഫെയ്സ് ടു ഫെയ്സ്' എന്ന പേരില്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നേരിട്ട് മണ്ഡലംതലത്തില്‍ പ്രവര്‍ത്തകരുമായി നടത്തുന്ന മുഖാമുഖം പരിപാടിയാണ് സംഘടിപ്പിക്കുന്നത്.
മഞ്ചേശ്വരം, കാസര്‍കോട്, തളിപറമ്പ, അഴീക്കോട്, കണ്ണൂര്‍, കൂത്തുപറമ്പ്, ബേപ്പൂര്‍, കോഴിക്കോട് സൗത്ത്, കുറ്റ്യാടി, കൊടുവള്ളി, കുന്ദമംഗലം, തിരുവമ്പാടി, കല്പറ്റ, കൊണ്ടോട്ടി, മലപ്പുറം, മഞ്ചേരി, ഏറനാട്, മങ്കട, പെരിന്തല്‍മണ്ണ, തീരൂരങ്ങാടി, വള്ളിക്കുന്ന്, തിരൂര്‍, കോട്ടക്കല്‍, താനൂര്‍, വേങ്ങര, പട്ടാമ്പി, മണ്ണാര്‍ക്കാട്, ഗുരുവായൂര്‍, കളമശ്ശേരി, പൂഞ്ഞാര്‍, പുനലൂര്‍ മണ്ഡലങ്ങളിലാണ് സംസ്ഥാന കമ്മിറ്റി നേരിട്ട് പരിപാടി സംഘടിപ്പിക്കുന്നത്.
ഇവിടങ്ങളില്‍ പ്രസിഡന്റിനൊപ്പം സംസ്ഥാന ഭാരവാഹികള്‍ സംബന്ധിക്കും. മറ്റ് മണ്ഡലങ്ങളില്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലുമാണ് പരിപാടി. ഫെബ്രുവരി ഒന്നിന് ആരംഭിക്കുന്ന കാംപയിന് 14ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."