ലോഗോ പ്രകാശനം ചെയ്തു
കോഴിക്കോട്: മത്സരപ്പരീക്ഷകൾക്കായി വിദ്യാർത്ഥികളെ തയ്യാറാക്കുന്നതിനും ഉന്നത വിദ്യാഭ്യാസ - തൊഴിൽ മേഖലകളെ പരിചയപ്പെടുത്തുന്നതിനുമായി ഒരുപറ്റം വിദ്യാഭ്യാസ വിദഗ്ദ്ധരുടെ നേതൃത്വത്തിൽ, കോഴിക്കോട് ഫറൂഖ് ആസ്ഥാനമായി പ്രവർത്തനം ആരംഭിക്കുന്ന ഐകാൻ ( ആമിന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോച്ചിംഗ് ആൻ്റ് അക്കാഡമിക് നർച്ചറിംഗ് ) പരിശീലന കേന്ദ്രത്തിൻ്റെ ലോഗോ ഡോ. എം കെ മുനീർ എം എൽ എ ഉത്ഘാടനം ചെയ്തു.
നീറ്റ് , സിവിൽ സർവ്വീസ് അടക്കമുള്ള യു പി എസ് സി പരീക്ഷകൾ , കേന്ദ്ര സർവ്വകലാശാലകളുടെ പ്രവേശന പരീക്ഷകൾ എന്നിവയ്ക്കുള്ള പരിശീലനങ്ങൾ ഇന്ത്യയിലെയും ഗൾഫ് രാജ്യങ്ങളിലെ എൻ അർ ഐ വിദ്യാർഥികൾക്കും ലഭ്യമാക്കുന്ന വിപുലമായ സേവനങ്ങളാണ് ഐകാനിലൂടെ ലക്ഷ്യമിടുന്നത്.
ഓൺലൈൻ, ഓഫ് ലൈൻ മാർഗ്ഗങ്ങളിൽ നടക്കുന്ന പരിശീലന ക്ലാസ്സുകളിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.
ഐ കാൻ ചെയർമാൻ നൗഫൽ അഹ്‌മദ്, മാനേജിംഗ് ഡയറക്ടർ ഹാരിസ് വാഫി, നിസാമുദ്ധീൻ വാഫി ഒളവട്ടൂർ (റീജിയണൽ മാനേജർ) നിസാർ, നിഷാദ് വാഫി മൈത്ര എന്നിവർ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."