HOME
DETAILS
MAL
ഡോളര്‍ കടത്ത് കേസ്: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തി
backup
January 21 2021 | 15:01 PM
തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ മുഖ്യന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി. കൊച്ചി സാമ്പത്തിക കുറ്റവിചാരണാ കോടതിയു അനുമതി പ്രകാരമാണ് നടപടി. കേസില്‍ നാലാം പ്രതിയായാണ് ശിവശങ്കറിനെ ചേര്‍ത്തത്.
അതേസമയം, ഡോളര്‍ കടത്ത് കേസില്‍ വിദേശമലയാളി വ്യവസായിയെ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്. ദുബായില്‍ വിദേശ യൂണിവേഴ്സിറ്റി നടത്തുന്ന മുഹമ്മദ് ലാഫിറിനെയാണ് കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. യുഎഇ കോണ്‍സുലേറ്റിലെ ജീവനക്കാര്‍ മുഖേന വിദേശത്ത് എത്തിച്ച ഡോളര്‍ കൈപ്പറ്റിയത് ഇയാളാണെന്നാണ് കസ്റ്റംസിന്റെ നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."