HOME
DETAILS
MAL
സ്ത്രീകള്‍ക്കെതിരെയുള്ള ജാതീയ വംശീയ അധിക്ഷേപങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുക: അല്‍ഖോബാര്‍ വനിതാ കെ.എം.സി.സി
backup
January 24 2022 | 20:01 PM
ദമാം: കേരളത്തിലും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലും സൈബര്‍ രംഗത്ത് സര്‍വ്വകലാശാല വിദ്യാര്‍ഥിനികളടക്കമുള്ള സ്ത്രീകള്‍ക്കെതിരെ ഫാസിസ്റ്റ് ശക്തികള്‍ നടത്തി വരുന്ന ജാതീയ വംശീയ അധിക്ഷേപങ്ങള്‍ക്കെതിരെ സര്‍ക്കാരുകള്‍ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കണമെന്നു കെ,എം സി.സി വനിതാ വിംഗ് സംഘടിപ്പിച്ച വനിതാ സംഗമം അഭിപ്രായപ്പെട്ടു. സ്ത്രീസംരക്ഷണ നിയമങ്ങള്‍ ശക്തമായി നടപ്പിലാക്കി സ്ത്രീകള്‍ക്ക് സാമൂഹ്യ നീതി ഉറപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്ക് ഭരണഘടനാ പരമായ ബാധ്യതയുണ്ടെന്നു വനിതാ കെഎംസിസി നേതാക്കള്‍ വ്യക്തമാക്കി. ശബ്നാ നജീബിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കെഎം.സി സി അല്‍കോബാര്‍ സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ അന്‍വര്‍ നജീബ് ചീക്കിലോട് ഉദ്ഘാടനം ചെയ്തു. ജുനൈദ് കാഞ്ഞങ്ങാട് സംസാരിച്ചു.
സഊദി കെഎംസി.സി ദേശീയതല അംഗത്വ കാംപയിന്‍റെ ഭാഗമായി അംഗങ്ങളായവര്‍ക്കുള്ള അംഗത്വ കാര്‍ഡ് വിതരണ ഉദ്ഘാടനം ഫസീന ഇക്ബാല്‍, റോഷ്ന ഷാജഹാന് നല്‍കി നിര്‍വ്വഹിച്ചു. തയ്യല്‍ പരിശീലനം, കോസ്ട്യൂം ഡിസൈനിംഗ്, സ്പോക്കണ്‍ ഇംഗ്ലീഷ് തുടങ്ങി പ്രവാസ ലോകത്ത് വനിതകളെ ചേര്‍ത്ത് നിര്‍ത്തി നിരവധി പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചതായി പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ഭാരാവാഹികള്‍ വ്യക്തമാക്കി
പുതിയ ഭാരവാഹികളായി ശബ്നാ നജീബ് (പ്രസിഡണ്ട്), റിഫാന ആസിഫ്, ഫസീല ഹബീബ്, റോഷ്‌ന ഷാജി, ആസിയ ഹംസ (വൈസ് പ്രസിഡണ്ട്മാര്‍), ഹാജറ സലിം (ജനറല്‍ സെക്രട്ടറി), ഫൌസിയ റഷീദ്, ഫസീന ഇക്ബാല്‍, ബുഷറ ഗഫൂര്‍, സിനാ ഷമീര്‍ (സെക്രട്ടറിമാര്‍),
സീനത്ത് അഷറഫ് (ട്രഷറര്‍), ശമീജ ഷാജി (എഡ്യൂക്കേഷന്‍ വിംഗ് കണ്‍വീനര്‍), ഖദീജ (ആര്‍ട്സ്& സ്പോര്‍ട്ട്സ്), ഹസ്ന മുര്ഷിദ് (ജീവകാരുണ്യം), ഫസീല വാഴക്കാട് (മീഡിയാ കണ്‍വീനര്‍) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ആസിഫ് മേലങ്ങാടി തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു. ഹാജറാ സലീം സ്വാഗതവും സിനാ ഷമീര്‍ നന്ദിയും പറഞ്ഞു. റുവാ ആസ്വിഫ് ഖിറാഅത്ത് നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."