HOME
DETAILS
MAL
വൃക്കകള്‍ തകരാറിലായ യുവതി ചികിത്സാസഹായം തേടുന്നു
backup
August 18 2016 | 18:08 PM
പുറത്തൂര്‍: ഇരുവൃക്കകളും തകരാറിലായ നിര്‍ധന കുടുംബത്തിലെ യുവതി ചികിത്സാ സഹായം തേടുന്നു. ചമ്രവട്ടം പുതുപ്പള്ളിയിലെ നീറ്റിയാട്ടില്‍ നൗഫലിന്റെ ഭാര്യ ഷാജിദ(30)യാണ് ചികിത്സയിലുള്ളത്. ആഴ്ചയില്‍ മൂന്ന് തവണ ഡയാലിസിസിന് വിധേയയാവുന്നുണ്ട്.
പ്രസവത്തോടനുബന്ധിച്ചാണ് ഷാജിദക്ക് രോഗം സ്ഥിരീകരിച്ചത്. അപൂര്‍വരോഗവുമായി പിറന്ന കുഞ്ഞിനെ ഏഴ് മാസം വിവിധ ആശുപത്രികളില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് ചികിത്സിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കടക്കെണിയില്‍ വലയവെയാണ് ഷാജിദയുടെ രോഗം മൂര്‍ച്ഛിച്ചത്. പാണക്കാട് ഷഹീറലി ശിഹാബ് തങ്ങള്‍ മുഖ്യരക്ഷാധികാരിയായി ചികിത്സാസഹായസമിതിയുണ്ടാക്കിയിരിക്കുകയാണ് നാട്ടുകാര്‍.
സ്റ്റേറ്റ് ബാങ്ക് തിരൂര്‍ ശാഖയില്‍ അര 35882195824, കഎടഇ ടആകച 0000262 എന്ന നമ്പറില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഫോണ്‍: 9946396694, 9961738557.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."