കോവാക്സിനും കോവിഷീല്‍ഡിനും വാണിജ്യാനുമതി; മെഡിക്കല്‍ ഷോപ്പുകളില്‍ ലഭ്യമാകില്ല
ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ വാക്സിനുകളായ കോവാക്സിനും കോവിഷീല്‍ഡിനും വാണിജ്യാനുമതി. ഡ്രഗ്സ് കണ്ട്രോള് ജനറല്‍ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ) ആണ് ഉപാധികളോടെ അനുമതി നല്‍കിയത്. ഇതോടെ രണ്ട് വാക്സിനുകളും പൊതുവിപണിയില്‍ ലഭ്യമാകും. മെഡിക്കല്‍ ഷോപ്പുകളില്‍ വാക്സിന് ലഭ്യമാകില്ല.
എന്നാല്‍, ആശുപത്രികള്‍ക്കും ക്ലിനിക്കുകള്‍ക്കും വാക്സിനുകള്‍ നേരിട്ട് വാങ്ങാം. വാക്സിനുകളുടെ കണക്ക് ആശുപത്രികളും ക്ലിനിക്കുകളും ഡി.ജി.സി.ഐക്ക് കൈമാറണം. എല്ലാ ആഴ്ചയിലും ഈ കണക്കുകള്‍ കൈമാറണം.
വാക്സിനുകള്‍ വാങ്ങുന്നത് സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ കോവിന്‍ പോര്‍ട്ടലില്‍ അപ്ഡേറ്റ് ചെയ്യണം. ഇതിനുള്ള സൗകര്യം കോവിന്‍ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം, വാക്സിനുകള്‍ വാങ്ങുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും വാക്സിനുകളുടെ പൊതുവിപണി വില സംബന്ധിച്ചും കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."