പാലക്കാട് വിദ്യാര്‍ഥിനി തൂങ്ങിമരിച്ചു; ഫീസടക്കാന്‍ കഴിയാത്തതിനാലെന്ന് ബന്ധുക്കള്‍
പാലക്കാട്: വീടിനുള്ളില്‍ 20കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് റെയില്‍വെ കോളനിക്ക് സമീപം ഉമ്മിനിയിലാണ് സംഭവം. സുബ്രഹ്മണ്യന് ദേവകി ദമ്പതികളുടെ മകള്‍ ബീന (20) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പാലക്കാട്ടെ സ്വകാര്യ കോളജില്‍ മൂന്നാം വര്‍ഷ ബി.കോം വിദ്യാര്‍ഥിനിയാണ് ബീന.
ഫീസടയ്ക്കാന്‍ കഴിയാത്തതില്‍ മനംനൊന്താണ് ബീന ആത്മഹത്യ ചെയ്തതെന്ന് സഹോദരന് ബിജു പറഞ്ഞു.
ഞായറാഴ്ച രാവിലെ കുളിക്കാനായി മുറിയില്‍ കയറിയ ബീനയെ ഏറെനേരം കഴിഞ്ഞിട്ടും പുറത്തുകാണാത്തതിനാലാണ് വീട്ടുകാര്‍ മുറി പരിശോധിച്ചത്. തുടര്‍ന്നാണ് ജനലില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അമ്മ ഇന്നലെ ഫീസടയ്ക്കാന്‍ കോളജിലെത്തിയിരുന്നു.എന്നാല്‍ കോളേജ് അധികൃതര്‍ ഫീസ് വാങ്ങിയില്ല. സര്‍വകലാശാലയെ സമീപിക്കണമെന്ന് കോളേജില്‍ നിന്ന് ആവശ്യപ്പെട്ടുവെന്നും പരീക്ഷ എഴുതാനാവില്ലെന്ന മനോവിഷമത്തിലാണ് സഹോദരി തൂങ്ങിമരിച്ചതെന്നും ബിജു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."