HOME
DETAILS
MAL
ലോകായുക്ത ജലീൽ തള്ളിപ്പറയുന്നത് മുഖ്യമന്ത്രിയെ: വി.ഡി സതീശൻ
backup
January 30 2022 | 19:01 PM
തിരുവനന്തപുരം
ലോകായുക്ത നിയമനത്തെ ചോദ്യംചെയ്യുന്ന മുൻമന്ത്രി കെ.ടി ജലീൽ തള്ളിപ്പറയുന്നത് മുഖ്യമന്ത്രി പിണറായി വിജയനെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ജസ്റ്റിസ് സിറിയക് ജോസഫിനെ ലോകായുക്തയായി പരിഗണിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. കനപ്പെട്ട തെളിവായി ജലീൽ പുറത്തുവിട്ട ഹൈക്കോടതി ഉത്തരവിൽ വിധിപ്രസ്താവം നടത്തിയിരിക്കുന്നത് അന്നത്തെ ചീഫ് ജസ്റ്റിസ് ബി. സുഭാഷൺ റെഡ്ഡിയാണ്. ഡിവിഷൻ ബെഞ്ചിലെ അംഗം മാത്രമായിരുന്നു ജസ്റ്റിസ് സിറിയക് ജോസഫ്. ഹൈക്കോടതി വിധിയും എം.ജി വി.സിയുടെ നിയമനവുമൊക്കെ പൊതുസമൂഹത്തിന് മുന്നിലുള്ളതാണ്. 2005 ജനുവരി 25ന് പുറത്തുവന്ന വിധിയും 2004 നവംബർ 15ന് ഡോ. ജാൻസി ജെയിംസ് എം.ജി സർവകലാശാല വൈസ് ചാൻസലർ ആയതും തമ്മിൽ എന്തു ബന്ധമാണുള്ളതെന്നും സതീശൻ ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."