HOME
DETAILS
MAL
സി.പി.ഐ മന്ത്രിമാർക്ക് വീഴ്ചയുണ്ടായതായി നേതൃത്വത്തിൻ്റെ വിലയിരുത്തൽ
backup
January 30 2022 | 19:01 PM
തിരുവനന്തപുരം
ലോകായുക്ത ഭേദഗതി ഓർഡിനൻസ് മന്ത്രിസഭയിലെത്തിയ കാര്യം പാർട്ടിയെ അറിയിക്കാതിരുന്നതിൽ സി.പി.ഐ മന്ത്രിമാർക്ക് വീഴ്ചയുണ്ടായതായി നേതൃത്വത്തിൻ്റെ വിലയിരുത്തൽ. ഓർഡിനൻസിൻ്റെ ഉള്ളടക്കം സംസ്ഥാന നേതൃത്വത്തെ ധരിപ്പിക്കാത്തതിലുള്ള അതൃപ്തി മന്ത്രിമാരെ അറിയിച്ചതായാണ് സൂചന. വ്യാഴാഴ്ച ചേരുന്ന പാർട്ടി നിർവാഹകസമിതിയിൽ മന്ത്രിമാർക്കുണ്ടായ വീഴ്ച ചർച്ച ചെയ്യും. ഭേദഗതിയിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പരസ്യമായി എതിർപ്പ് അറിയിച്ചതോടെ അനുനയ ചർച്ചകൾക്ക് നീക്കം നടത്തിയ സി.പി.എമ്മിന് നിർവാഹകസമിതിയിലെ തീരുമാനങ്ങൾ നിർണായകമാകും.
ഓർഡിനൻസ് വിവാദമായതിനുശേഷമാണ് ഇക്കാര്യത്തെപ്പറ്റി സി.പി.ഐ സംസ്ഥാന നേതൃത്വം അറിയുന്നത്. ഇതിനുപിന്നാലെയാണ് കാനം നിയമത്തിനെതിരേ പരസ്യമായി രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."