HOME
DETAILS

ബി.ജെ.പി സ്ഥാനാർഥികൾക്കു നേരെ കരിങ്കൊടി, കല്ലേറ്, ചെളിയേറ്!

  
backup
January 31, 2022 | 5:58 AM

%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%be%e0%b5%bc%e0%b4%a5%e0%b4%bf%e0%b4%95%e0%b5%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%81


ലഖ്‌നൗ
ഉത്തർപ്രദേശിൽ നിർണായക നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വിവിധയിടങ്ങളിൽ ബി.ജെ.പിക്കെതിരേ ജനകീയ പ്രതിഷേധങ്ങൾ. പടിഞ്ഞാറൻ യു.പിയിൽ ബി.ജെ.പി സ്ഥാനാർഥികൾക്കെതിരേ നടന്ന പ്രതിഷേധങ്ങളിൽ പൊലിസ് കേസെടുത്തിട്ടുണ്ട്. ഇവിടെ ബി.ജെ.പി സ്ഥാനാർഥികളെ ഗ്രാമീണർ കരിങ്കൊടി കാണിക്കുകയും സ്ഥാനാർഥികൾക്കും നേതാക്കൾക്കും നേരെ കല്ലെറിയുകയും ചെയ്തു. ചിലയിടങ്ങളിൽ ബി.ജെ.പി നേതാക്കൾക്കു നേരെ ചെളിയെറിഞ്ഞും പ്രതിഷേധിച്ചു.
പടിഞ്ഞാറൻ യു.പിയിൽ കഴിഞ്ഞ ദിവസങ്ങളിൽ മാത്രം ഇത്തരം പത്തോളം സംഭവങ്ങളാണ് അരങ്ങേറിയത്. ഫെബ്രുവരി പത്തിനും പതിനാലിനുമായാണ് പടിഞ്ഞാറൻ യു.പിയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ചൂർ ഗ്രാമത്തിൽ ബി.ജെ.പിയുടെ സിവൽഖാസ് മണ്ഡലം സ്ഥാനാർഥി മനീന്ദർപാൽ സിങ്ങിനെതിരേ ആക്രമണമുണ്ടായി. ജനുവരി 24നു നടന്ന സംഭവത്തിൽ സ്ഥാനാർഥി പരാതി നൽകിയിട്ടില്ലെങ്കിലും കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരേ പൊലിസ് കേസെടുത്തിട്ടുണ്ട്. ഈ സംഭവത്തിൽ സ്ഥാനാർഥിയുടേതടക്കമുള്ള ഏഴു കാറുകൾ കേടായിട്ടുമുണ്ട്.


പടിഞ്ഞാറൻ യു.പിയിൽ 2017ൽ ബി.ജെ.പിക്കു കാര്യങ്ങൾ എളുപ്പമായിരുന്നെങ്കിലും ഇപ്പോൾ പാർട്ടി അവിടെ തിരിച്ചടി നേരിടുന്നതായാണ് സൂചന. കർഷകർ അടക്കമുള്ളവർ ബി.ജെ.പിക്കെതിരേ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.
മുസഫർ നഗറിലെ ഖത്വാലിയിൽ ബി.ജെ.പി സ്ഥാനാർഥിയായ വിക്രം സൈനിക്കെതിരേയും കഴിഞ്ഞ ദിവസം കർഷകരുടെ നേതൃത്വത്തിൽ പ്രതിഷേധമുണ്ടായി. ദിവസങ്ങൾക്കു മുൻപും ഇതേ മണ്ഡലത്തിൽ സൈനിക്കെതിരേ സമാന പ്രതിഷേധം നടന്നിരുന്നു. ഭാഗ്പതിലെ ചപ്രോലി മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി സഹേന്ദ്ര രാമലയ്ക്കു നേരെ കഴിഞ്ഞ ദിവസം ദാഹ ഗ്രാമത്തിൽ വച്ച് പ്രതിഷേധമുണ്ടായി.
ഇത്തരം സംഭവങ്ങൾക്കു പിന്നിൽ പ്രതിപക്ഷമാണെന്നാണ് ബി.ജെ.പി നേതാക്കൾ ആരോപിക്കുന്നത്. എന്നാൽ, ജനങ്ങളാണ് പ്രതിഷേധിക്കുന്നതെന്നാണ് പ്രതിപക്ഷ പാർട്ടികൾ വ്യക്തമാക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

Kerala
  •  3 days ago
No Image

നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിജെപി

National
  •  3 days ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ ഇനി കൂടുതൽ എളുപ്പം; മുതിർന്ന പൗരന്മാർക്കും നവജാത ശിശുക്കളുടെ മാതാപിതാക്കൾക്കും വാക്ക്-ഇൻ സൗകര്യം

uae
  •  3 days ago
No Image

നിതിന്‍ രാജിന്റെ മരണം; ഡോ റാമിന്റെ അറസ്റ്റ് വീണ്ടും രേഖപ്പെടുത്തി

Kerala
  •  3 days ago
No Image

'ഈ റെയിൽവേ നിങ്ങൾക്കായി നിർമ്മിച്ചതാണ്'; ശ്രദ്ധനേടി ഇത്തിഹാദ് റെയിലിന്റെ ആദ്യ ഇമാറാത്തി ക്യാപ്റ്റൻ ഇബ്രാഹിം അൽ ഹമ്മാദിയുടെ വാക്കുകൾ

uae
  •  3 days ago
No Image

രക്ഷാപ്രവർത്തനക്കേസിൽ നടപടി; എംആർ അജിത് കുമാറിന് സസ്പെൻഷൻ

latest
  •  3 days ago
No Image

മിഡിൽ ഈസ്റ്റിൽ സംഘർഷം കടുക്കുന്നു: കുവൈത്ത് അതിർത്തിയിൽ ഡ്രോൺ ആക്രമണം; 6 ഡ്രോണുകളും മിസൈലുകളും തകർത്ത് ജോർദാൻ

Kuwait
  •  3 days ago
No Image

പ്രതിഷേധങ്ങള്‍ ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകം; പരീക്ഷ രീതിയില്‍ സമഗ്രമായ പരിഷ്‌കാരങ്ങള്‍ വരുമെന്ന് പ്രതീക്ഷിക്കാം; നീറ്റ് ഒന്നാം റാങ്കുകാരന്‍ ആര്യന്‍ ഗുപ്ത

National
  •  3 days ago
No Image

സമരം ഒത്തുതീര്‍പ്പാക്കാന്‍ നീക്കങ്ങള്‍: ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രം, നിഷ്പക്ഷ വേദിയില്‍ ചര്‍ച്ചവേണമെന്ന് സിജെപി

National
  •  3 days ago
No Image

ചെങ്ങളായിലെ അജ്ഞാത ജീവി പുലിയെന്ന നിഗമനത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍

latest
  •  3 days ago