HOME
DETAILS
MAL
ചര്‍മരോഗ പരസ്യത്തില്‍ മോര്ഗന് ഫ്രീമാന്‍; വടകര സഹകരണ ആശുപത്രി പരസ്യത്തിനെതിരെ രൂക്ഷവിമര്‍ശനം
backup
January 31 2022 | 10:01 AM
കോഴിക്കോട്: ഓസ്കാര്‍ ജേതാവായ അമേരിക്കന്‍ ചലച്ചിത്ര നടനും സംവിധായകനുമായ മോര്ഗന് ഫ്രീമാന്റെ ചിത്രം ചര്‍മ്മ രോഗ നിവാരണത്തിന്റെ പരസ്യത്തിനായി ഉപയോഗിച്ച ആശുപത്രി നടപടി വിവാദത്തില്‍. കോഴിക്കോട് ജില്ലയിലെ വടകര സഹകരണ ആശുപത്രിയുടെ തെറ്റായ നടപടിയാണ് വിവാദത്തിനും പ്രതിഷേധത്തിനും വഴിവെച്ചത്. നടപടിക്കെതിരെ നിരവധി പേര് സോഷ്യല്‍മീഡിയില്‍ പ്രതിഷേധം അറിയിച്ചു.
അരിമ്പാറ, ഉണ്ണി, പാലുണ്ണി, സ്കിന്‍ ടാഗ് എന്നിവ ഒപിയില്‍ വച്ച് തന്നെ നീക്കം ചെയ്യുന്നുവെന്നായിരുന്നു പരസ്യ ബോര്‍ഡിലെ വാഗ്ദാനം. മോര്ഗന് ഫ്രീമന്‍ ആരെന്നുപോലും അറിയാന്‍ ശ്രമിക്കാതെ അദ്ദേഹത്തിന്റെ ഫോട്ടോ സെലക്ട് ചെയ്തത് മലയാളിയുടെ വംശീയ ബോധത്തിന്റെ ഭാഗമായാണെന്നാണ് വിമര്‍ശനം.
എന്നാല്‍, സംഭവം വിവാദമായപ്പോള്‍ ആശുപത്രി തന്നെ ചിത്രം എടുത്തുമാറ്റിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."