സംവരണം അട്ടിമറിക്കാൻ ആരേയും അനുവദിക്കില്ല; എസ്ഐസി അൽഖോബാർ മനുഷ്യജാലിക സംഗമം
അൽകോബാർ: റിപബ്ലിക് ദിനത്തോടനുബന്ധിച്ച് “രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിൻ്റെ കരുതൽ”എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച മനുഷ്യ ജാലികക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സമസ്ത ഇസ്ലാമിക് സെന്റർ അൽകോബാർ സെൻട്രൽ കമ്മറ്റി മനുഷ്യ ജാലിക സംഘടിപ്പിച്ചു. സൂം വെബിനാറിലൂടെ നടന്ന പരിപാടിയില്‍ സയ്യിദ് പൂക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. നാസർ ഫൈസി കൂടത്തായി പ്രമേയ പ്രഭാഷണം നടത്തി. രാജ്യത്ത് ജനിച്ചിട്ടുണ്ടെങ്കിൽ പൗരന്മാരായി തന്നെ ജീവിക്കുമെന്നും സംവരണം അട്ടിമറിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പ്രമേയ പ്രഭാഷണത്തില്‍ വ്യക്തമാക്കി.
സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ നാസർ ദാരിമി അൽ അസ്അദിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തില്‍ വിവിധ രാഷ്ട്രീയ മത സംഘടനകളെ പ്രതിനിധീകരിച്ച് നജീബ് ചീക്കിലോട് (കെ എം സി സി), ചന്ദ്ര മോഹന്‍ മാസ്റ്റര്‍ (ഒ ഐ സി സി), വിദ്യാധരന് (നവോദയ), അജ്മൽ മദനി (കെ എൻ എം), ബഷീർ ബാഖവി (എസ് ഐ സി) എന്നിവര്‍ സംസാരിച്ചു. മുസ്തഫ പൂക്കാടൻ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും മുഹമ്മദ് പുതുക്കുടി ദേശഭക്തി ഗാനം ആലപിക്കുകയും ചെയ്തു. മുഹമ്മദ് ജലാൽ മൗലവിയുടെ പ്രാർത്ഥനയോടെ തുടങ്ങിയ പരിപാടിക്ക് ഷൗക്കത്തലി, അബ്ദുൽ കരീം, നിസാര്‍, എന്നിവര്‍ നേതൃത്വം നൽകി. അമീർ പരുതൂർ,സ്വാഗതവും നവാഫ് ഖാളി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."