വിദ്യാഭ്യാസ വകുപ്പ് അഴിമതി: തെളിവില്ലെന്ന് ഋഷിരാജ് സിങിന്റെ റിപ്പോര്‍ട്ട്
തലശ്ശേരി: കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് വിദ്യാഭ്യാസവകുപ്പില്‍ ദിവസവേതനത്തിനു ജീവനക്കാരെ നിയമിച്ചതില്‍ അഴിമതി കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നു ഋഷിരാജ് സിങിന്റെ റിപ്പോര്‍ട്ട്. തലശ്ശേരി റസ്റ്റ്ഹൗസില്‍ ഇന്നലെ നടന്ന ലോകായുക്ത സിറ്റിങിലാണു ഋഷിരാജ് സിങ് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കൊയിലാണ്ടി ഉള്ള്യേരി സ്വദേശി രവി ലോകായുക്തയില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണു വിദ്യാഭ്യാസ വകുപ്പിലെ നിയമനത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജയില്‍ ഡി.ജി.പിയായിരിക്കെ ഋഷിരാജ് സിങിനെ ചുമതലപ്പെടുത്തിയിരുന്നത്.
ദിവസവേതനത്തില്‍ ജീവനക്കാരെ നിയമിച്ചതില്‍ പ്രാഥമികമായി അഴിമതി നടന്നെന്നു കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും സര്‍ക്കാരിന്റെ തീരുമാനപ്രകാരമാണ് ഇത്തരം നിയമനങ്ങള്‍ നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വിദ്യാഭ്യാസമന്ത്രിയായിരുന്ന പി.കെ അബ്ദുറബ്ബ്, കെ.എന്‍ സതീശന്‍ ഐ.എ.എസ്, വിദ്യാഭ്യാസ വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയായിരുന്നു പരാതി. ജസ്റ്റിസ് കുര്യാക്കോസ്, ജസ്റ്റിസ് എ.സി ബഷീര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിനു മുമ്പാകെയാണു ഋഷിരാജ്‌സിങ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."